തിരുവനന്തപുരത്ത് യുവാവിന് ക്രൂരമർദനം, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

മർദനത്തിന്‍റെ സിസിടിവി ദൃശ്യം മീഡിയവണിന് ലഭിച്ചു

MediaOne Logo

Web Desk

  • Updated:

    2021-11-23 04:40:18.0

Published:

23 Nov 2021 3:18 AM GMT

തിരുവനന്തപുരത്ത് യുവാവിന് ക്രൂരമർദനം, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
X

തിരുവനന്തപുരം കണിയാപുരത്ത് യുവാവിന് ക്രൂരമർദനം. പുത്തൻതോപ്പ് സ്വദേശി അനസിനാണ് മർദനമേറ്റത്. മദ്യപിച്ചെത്തിയ സംഘം മർദിക്കുകയായിരുന്നുവെന്ന് അനസ് പറഞ്ഞു. മർദനത്തിന്‍റെ സിസിടിവി ദൃശ്യം മീഡിയവണിന് ലഭിച്ചു.

ബോധരഹിതനായ ശേഷവും സംഘം മര്‍ദിച്ചെന്ന് അനസ് പറഞ്ഞു. സംഭവത്തില്‍ ഇതുവരെ കേസെടുത്തില്ല. മംഗലപുരം പൊലീസും കഠിനംകുളം പൊലീസും തമ്മില്‍ കേസ് ആര് എടുക്കണമെന്ന കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്.

താനും സുഹൃത്തും ബൈക്കില്‍ വരുമ്പോള്‍ ഫൈസല്‍ എന്നയാളുടെ നേതൃത്വത്തില്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നുവെന്ന് അനസ് പറയുന്നു. ബൈക്കിന്‍റെ താക്കോല്‍ അവര്‍ ഊരിയെടുത്തു. ഇത് തടഞ്ഞപ്പോള്‍ സംഘം തന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് അനസ് പറഞ്ഞു.

Next Story