Quantcast

'നമ്മള്‍ എന്തിന് സ്പെയ്സ് കൊടുക്കണം, ഇയാളൊക്കെ തിരിഞ്ഞുകുത്തും'; കെ.ഇ. എന്നിനെതിരെ സിപിഎം വാട്സാപ്പ് ഗ്രൂപ്പില്‍ സന്ദേശം

'വന്ദേമാതരം ചരിത്രവും വര്‍ത്തമാനവും' എന്ന പേരില്‍ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന സെമിനാറില്‍ കെഇഎന്നിനെ പങ്കെടുപ്പിക്കുന്നതിലാണ് വിമർശനം

MediaOne Logo

Web Desk

  • Updated:

    2026-06-09 17:25:16

Published:

9 Jun 2026 8:33 PM IST

നമ്മള്‍ എന്തിന് സ്പെയ്സ് കൊടുക്കണം, ഇയാളൊക്കെ തിരിഞ്ഞുകുത്തും; കെ.ഇ. എന്നിനെതിരെ സിപിഎം വാട്സാപ്പ് ഗ്രൂപ്പില്‍ സന്ദേശം
X

കോഴിക്കോട്: എഴുത്തുകാരനും ചിന്തകനുമായ കെ.ഇ.എന്നിനെതിരെ സിപിഎം വാട്സാപ്പ് ഗ്രൂപ്പില്‍ സന്ദേശം. കെ.ഇ.എന്നിന് നമ്മള്‍ എന്തിന് സ്പെയ്സ് കൊടുക്കുന്നു എന്നാണ് സന്ദേശം.

'വന്ദേമാതരം ചരിത്രവും വര്‍ത്തമാനവും' എന്ന പേരില്‍ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന സെമിനാറില്‍ കെഇഎന്നിനെ പങ്കെടുപ്പിക്കുന്നതിലാണ് വിമർശനം. കെ.ഇ.എന്നിനൊപ്പം സിപിഎം മട്ടന്നൂർ എംഎൽഎ വി.കെ സനോജും പങ്കെടുക്കുന്നുണ്ട്.

'ഇയാളൊക്കെ തിരിഞ്ഞുകൊത്തും, നമ്മുടെ സംഘടന സഖാക്കൾ പണി എടുത്ത് ആളുകളെ എത്തിച്ച് ഇയാൾക്ക് കേൾവിക്കാരെ ഉണ്ടാക്കണോ എന്നും നമുക്ക് എന്താണ് സംസാരിക്കാൻ ആളുകൾ ഇല്ലയൊന്നും സന്ദശത്തിലുണ്ട്. അതേസമയം ആരാണ് ഇത് പങ്കുവെച്ചതെന്ന് പറയുന്നില്ല.

മെസേജ് വന്നത് സിപിഎമ്മിലെ പ്രധാന നേതാക്കളടങ്ങിയ വാട്സാപ്പ് ഗ്രൂപ്പിലെന്നാണ് സൂചന. മെസേജിന്റെ സ്ക്രീന്ഷോട്ട് കെഇഎന്‍ തന്നെ ഫേസ്ബുക്കില്‍ പങ്കുവെച്ച് അതൃപ്തി പരസ്യമാക്കി. ജനാധിപത്യത്തിന്റെ അകത്തളങ്ങളിലും ആര്‍എസ്എസ് കളി തുടങ്ങുന്നുവോ എന്ന ചോദ്യം ഉന്നയിച്ചാണ് സ്ക്രീന്‍ഷോട്ട് അദ്ദേഹം പങ്കുവെച്ചത്.

TAGS :

Next Story