Quantcast

സംസ്ഥാനത്ത് പാല്‍ക്ഷാമം; ഓണത്തിന് അന്യ സംസ്ഥാനങ്ങളിൽ നിന്ന് പാൽ എത്തിക്കുമെന്ന് മില്‍മ ചെയര്‍മാന്‍

മലബാർ മേഖലയിൽ മാത്രം പ്രതിദിനം 50,000 ലിറ്റർ കുറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-08-12 07:51:14.0

Published:

12 Aug 2022 6:00 AM GMT

സംസ്ഥാനത്ത് പാല്‍ക്ഷാമം; ഓണത്തിന് അന്യ സംസ്ഥാനങ്ങളിൽ നിന്ന് പാൽ എത്തിക്കുമെന്ന് മില്‍മ ചെയര്‍മാന്‍
X

തിരുവനന്തപുരം: കേരളത്തിൽ മിൽമയുടെ സംഭരണം ഗണ്യമായി കുറഞ്ഞുവെന്ന് മിൽമ ചെയർമാൻ കെ.എസ് മണി. മലബാർ മേഖലയിൽ മാത്രം പ്രതിദിനം 50,000 ലിറ്റർ കുറഞ്ഞു. മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണവും ഇതോടെ കുറഞ്ഞു. ഓണത്തിന് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പാൽ എത്തിക്കുമെന്നും മിൽമ ചെയർമാൻ പറഞ്ഞു.

പാല്‍ എത്തിക്കാന്‍ കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍റെ ചെയര്‍മാനുമായി സംസാരിച്ചിരുന്നു. രാജ്യത്ത് മുഴുവന്‍ പാല്‍ സംഭരണത്തില്‍ കുറവു കാണുന്നതുകൊണ്ട് ഇന്ന് അവരുടെ ബോര്‍ഡ് മീറ്റിംഗില്‍ ചെയര്‍മാന്‍ എം.ഡിയുമായി സംസാരിച്ച് അനുഭാവപൂര്‍വം നമ്മുടെ ആവശ്യം പരിഗണിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. തീരുമാനം വൈകിട്ടേ അറിയൂ. എങ്കിലും കുറച്ചു പാല്‍ അവര്‍ തന്നുകൊണ്ടിരിക്കുന്നുണ്ടെന്നും കെ.എസ് മണി പറഞ്ഞു.

അംഗൻവാടി കുട്ടികൾക്ക് പാൽ വിതരണം ചെയ്യുന്നതിനാൽ മിൽമക്ക് ആവശ്യമായ പാൽ ലഭിക്കുന്നില്ല. ഓണക്കാലത്ത് പാലിന്‍റെ ആവശ്യം കൂടും. ഈ സമയത്തെ പ്രതിസന്ധി മറികടക്കാന്‍ പ്രതിദിനം 7 ലക്ഷം ലിറ്റർ പാല്‍ വേണം. ആവശ്യമായ പാല്‍ ലഭിക്കാതായതോടെ മിൽമ നിർമിക്കുന്ന മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണവും കുറഞ്ഞു.



TAGS :

Next Story