Quantcast

'മുസ്‌ലിംകൾ മതം നോക്കിയാണ് വോട്ട് ചെയ്തതെങ്കിൽ തലശ്ശേരിയിൽ എൽഡിഎഫ് ജയിക്കില്ല'; കെ.കെ രാഗേഷിനെ തള്ളി നാഷണൽ ലീഗ്

കെ.കെ രാഗേഷിന്റെ പ്രസ്താവന അനുചിതവും അപക്വവുമാണെന്ന് നാഷണൽ ലീഗ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ.കെ അബ്ദുൽ അസീസ് പറഞ്ഞു

MediaOne Logo
മുസ്‌ലിംകൾ മതം നോക്കിയാണ് വോട്ട് ചെയ്തതെങ്കിൽ തലശ്ശേരിയിൽ എൽഡിഎഫ് ജയിക്കില്ല; കെ.കെ രാഗേഷിനെ തള്ളി നാഷണൽ ലീഗ്
X

കോഴിക്കോട്: ന്യൂനപക്ഷ വർഗീയതയുടെ അഴിഞ്ഞാട്ടമാണ് യുഡിഎഫിന് വിജയം സമ്മാനിച്ചതെന്ന് പറഞ്ഞ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിനെയും പിന്തുണച്ച പിണറായി വിജയനെയും തള്ളി നാഷണൽ ലീഗ്. രാഗേഷിന്റെ പ്രസ്താവന അനുചിതവും അപക്വവുമാണെന്ന് നാഷണൽ ലീഗ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ.കെ അബ്ദുൽ അസീസ് പറഞ്ഞു.

മതവർഗീയത ഏതെങ്കിലും തരത്തിൽ സ്വാധീനം ചെലുത്തിയിരുന്നെങ്കിൽ തലശ്ശേരിയിൽ കാരായി രാജൻ ജയിക്കില്ലായിരുന്നു. ഫസൽ വധക്കേസിൽ ആരോപണവിധേയനായ ആളാണ് കാരായി രാജൻ. തലശ്ശേരിയിൽ വൻ വിജയമാണ് അദ്ദേഹം നേടിയത്. വർഗീയ ധ്രുവീകരണം ഉണ്ടായിട്ടില്ല എന്നതിന്റെ തെളിവാണ് കാരായി രാജന്റെ വിജയം കാണിക്കുന്നതെന്നും അസീസ് പറഞ്ഞു.

കേരളത്തിൽ ന്യൂനപക്ഷത്തിന് ഒട്ടും സ്വാധീനമില്ലാത്ത പല മണ്ഡലങ്ങളിലും യുഡിഎഫ് ജയിച്ചിട്ടുണ്ട്. അവിടെയൊന്നും ന്യൂനപക്ഷ വർഗീയത തെരഞ്ഞെടുപ്പിൽ സ്വാധീനിച്ചിട്ടില്ല. ഇത്തരത്തിലുള്ള വിലയിരുത്തിലാണ് നടത്തുന്നതെന്ന് സിപിഎമ്മിന് ഒരു തിരിച്ചുവരവ് സാധ്യമാകില്ലെന്നും അബ്ദുൽ അസീസ് പറഞ്ഞു.

TAGS :

Next Story