Quantcast

കെ.സുധാകരനെ അനുകൂലിച്ച് കെപിസിസി ഓഫീസിന് മുന്നിൽ പോസ്റ്റർ

വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിച്ചും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

MediaOne Logo
കെ.സുധാകരനെ അനുകൂലിച്ച് കെപിസിസി ഓഫീസിന് മുന്നിൽ പോസ്റ്റർ
X

തിരുവനന്തപുരം: കെ.സുധാകരനെ അനുകൂലിച്ച് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിൽ പോസ്റ്റർ. 'സുധാകരൻ കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണ്', 'കണ്ണൂരിൽ ലീഡർ കെ.സുധാകരനെ മത്സരിപ്പിക്കുക' 'ഒതുക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും' തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്ററിൽ പറയുന്നത്.

അതിനിടെ വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിച്ചും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. 'മുല്ലപ്പള്ളിയെ അപമാനിക്കുന്ന പവർ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുക', 'ബിജെപിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് തിരിച്ചറിയുക' എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങൾ.

പൊന്നാനിയിൽ എൽഡിഎഫ് സ്ഥാനാർഥിയായി പരിഗണിക്കുന്ന എം.കെ സക്കീറിനെതിരെയും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തീരുമാനത്തിൽ നിന്ന് നേതൃത്വം പിൻമാറണമെന്നാണ് ആവശ്യം. പാട്ടിക്കുവേണ്ടി പണിയെടുക്കുന്നവരെ പരിഗണിക്കണമെന്നും ചെഗുവേര പഠനകേന്ദ്രം എന്ന പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ പറയുന്നു.

TAGS :

Next Story