ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസ്; നിര്‍മാതാവ് സിറാജുദ്ദിനെ റിമാന്‍ഡ് ചെയ്തു

ദുബായില്‍ നിന്ന് സ്വര്‍ണം കടത്തിയതിന്‍റെ മുഖ്യസൂത്രധാരന്‍ സിറാജുദ്ദീനാണെന്നും നേരത്തെയും ഇയാള്‍ സ്വര്‍ണംകടത്തിയിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ ബോധിപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2022-06-23 12:56:31.0

Published:

23 Jun 2022 12:56 PM GMT

ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസ്;  നിര്‍മാതാവ് സിറാജുദ്ദിനെ റിമാന്‍ഡ് ചെയ്തു
X

കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത സിനിമാ നിര്‍മാതാവ് സിറാജുദ്ദിനെ റിമാന്‍ഡ് ചെയ്തു. കൊച്ചിയിലെ വിചാരണക്കോടതിയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ദുബായില്‍ നിന്ന് സ്വര്‍ണം കടത്തിയതിന്‍റെ മുഖ്യസൂത്രധാരന്‍ സിറാജുദ്ദീനാണെന്നും നേരത്തെയും ഇയാള്‍ സ്വര്‍ണംകടത്തിയിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ ബോധിപ്പിച്ചു.

സിറാജുദ്ദീന്‍റെ ജാമ്യാപേക്ഷ മറ്റന്നാള്‍ പരിഗണിക്കും. വിശദമായി ചോദ്യം ചെയ്തതിനുശേഷമാണ് കെ.പി. സിറാജുദ്ദീന്‍റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധയ്ക്ക് ശേഷം ഉച്ചകഴിഞ്ഞ് കോടതിയില്‍ ഹാജരാക്കി

TAGS :

Next Story