Quantcast

കുറ്റ്യാടിയില്‍ ടിപ്പര്‍ ലോറിയിടിച്ച് എട്ട് വയസ്സുകാരന്‍ മരിച്ചു

മൂന്നാം തരം വിദ്യാര്‍ഥിയാണ് അഫ്നാൻ

MediaOne Logo

Web Desk

  • Published:

    13 Jun 2022 1:51 AM GMT

കുറ്റ്യാടിയില്‍ ടിപ്പര്‍ ലോറിയിടിച്ച് എട്ട് വയസ്സുകാരന്‍ മരിച്ചു
X

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി വടയത്ത് ടിപ്പര്‍ ലോറിയിടിച്ച് എട്ട് വയസ്സുകാരന്‍ മരിച്ചു. ചന്തേമ്മല്‍ വീട്ടില്‍ അസ്‍ലമിന്‍റെ മകന്‍ അഫ്നാനാണ് മരിച്ചത്. വടയം സൗത്ത് എല്‍പി സ്‌കൂള്‍ മൂന്നാം തരം വിദ്യാര്‍ഥിയാണ് അഫ്നാൻ.

ഇന്നലെ വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. അമിത വേഗതയാണ് അപകടത്തിന് കാരണം. ടിപ്പർ ലോറി ഡ്രൈവര്‍ക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു.

TAGS :

Next Story