Quantcast

കോഹ്‍ലി ക്യാപ്റ്റന്‍; ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു

കോഹ്‍ലിക്ക് പിന്നാലെ പേസ് ബൌളര്‍ ഇശാന്ത്​ ശർമ ഓൾറൗണ്ടർ ഹാർദിക്​ പാണ്ഡ്യ തുടങ്ങിയവരും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്​.

MediaOne Logo

  • Published:

    19 Jan 2021 3:11 PM GMT

കോഹ്‍ലി ക്യാപ്റ്റന്‍; ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു
X

ആസ്​ട്രേലിയൻ പര്യടനത്തിലെ ത്രസിപ്പിക്കുന്ന വിജയത്തിന്​ പിന്നാലെ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ആദ്യ രണ്ട്​ ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഭാര്യ അനുഷ്ക ശര്‍മയുടെ പ്രസവവുമായി ബന്ധപ്പെട്ട്​​ ആസ്​ട്രേലിയൻ പര്യടനത്തിനിടെ നാട്ടിലേക്ക്​ മടങ്ങിയ വിരാട്​ കോഹ്​ലി നായകനായി തിരികെ ടീമിൽ മടങ്ങിയെത്തി. കോഹ്‍ലിക്ക് പിന്നാലെ പേസ് ബൌളര്‍ ഇശാന്ത്​ ശർമ ഓൾറൗണ്ടർ ഹാർദിക്​ പാണ്ഡ്യ തുടങ്ങിയവരും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്​.

ആസ്​ട്രേലിയൻ പര്യടത്തിൽ മോശം പ്രകടനം കാഴ്ചവെച്ച പൃഥ്വി ഷാ, നവദീപ്​ സൈനി എന്നിവർ ടീമിന് പുറത്തായപ്പോൾ മികച്ച പ്രകടനം കാഴ്ചവെച്ച ശുഭ്​മാൻ ഗിൽ, ഷർദുൽ ഠാക്കൂർ, മുഹമ്മദ്​ സിറാജ്​ എന്നിവര്‍ക്ക് ടീമില്‍ കയറിപ്പറ്റാന്‍ സാധിച്ചു. അരങ്ങേറ്റ പരമ്പരയില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ച നടരാജന്‍ പക്ഷേ ടെസ്റ്റ് ടീമിലിടം പിടിച്ചില്ല. ടെസ്റ്റിനേക്കാള്‍ മികച്ച പ്രകടനം ലിമിറ്റഡ് ഓവറുകളിലാണ് നടരാജന് പുറത്തെടുക്കാന്‍ സാധിച്ചത്.

ടീം ഇവരില്‍ നിന്ന്: രോഹിത്​ ശർമ, ശുഭ്​മാൻ ഗിൽ, മായങ്ക്​ അഗർവാൾ, ചേതേശ്വർ പൂജാര, വിരാട്​ കോഹ്​ലി, അജിൻക്യ രഹാനെ, റിഷഭ്​ പന്ത്​, വൃദ്ധിമാൻ സാഹ, ഹാർദിക്​ പാണ്ഡ്യ, കെ.എൽ രാഹുൽ, ജസ്​പ്രീത്​ ബുംറ, ഇശാന്ത്​ ശർമ, മുഹമ്മദ്​ സിറാജ്​, ഷർദുൽ ഠാക്കൂർ, ആർ.അശ്വിൻ, കുൽദീപ്​ യാദവ്​, വാഷിങ്​ടൺ സുന്ദർ, അക്​സർ പട്ടേല്‍

TAGS :

Next Story