Quantcast

കുവെെത്തില്‍ വ്യാജ നഴ്‌സിംഗ് റിക്രൂട്മെന്റ് പരസ്യങ്ങള്‍ പ്രചരിക്കുന്നു

റിക്രൂട്മെന്റ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് ഏതാനും വര്ഷങ്ങളായി കുവൈത്ത് ആരോഗ്യമന്ത്രാലയം ഇന്ത്യയിൽ നിന്നു നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നില്ല.

MediaOne Logo

Web Desk 9

  • Published:

    20 Aug 2019 6:38 PM GMT

കുവെെത്തില്‍ വ്യാജ നഴ്‌സിംഗ് റിക്രൂട്മെന്റ് പരസ്യങ്ങള്‍ പ്രചരിക്കുന്നു
X

വ്യാജ നഴ്‌സിംഗ് റിക്രൂട്മെന്റ് പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്നു കുവൈത്തിലെ ഇന്ത്യൻ എംബസ്സിയുടെ മുന്നറിയിപ്പ്. ഇന്ത്യയിൽ നിന്നുള്ള നഴ്‌സിംഗ് റിക്രൂട്മെന്റ് കാര്യത്തിൽ കുവൈത്ത് ആരോഗ്യമന്ത്രാലയം ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ലെന്നും എംബസ്സി വ്യക്തമാക്കി.

നവംബറിൽ ബാംഗ്ലൂരിൽ വെച്ച് കുവൈത്ത് എം.ഒ.എച്ചിലേക്കുള്ള നഴ്‌സുമാരുടെ ഇന്റർവ്യൂ നടക്കുമെന്ന തരത്തിൽ വാട്സ്ആപ്പിലും മറ്റും പ്രചാരണമുണ്ടായിരുന്നു. ഡൽഹിയിലുള്ള സി.എ ഇന്റർനാഷണൽ എന്ന ഏജൻസിയുടെ പേരിലുള്ള പരസ്യമാണ് പ്രചരിച്ചത്. എന്നാൽ കുവൈത്ത് ആരോഗ്യമന്ത്രാലയം ഇന്ത്യയിൽ നിന്ന് നഴ്‌സുമാരെ റിക്രൂട് ചെയ്യുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമറിയിച്ചിട്ടില്ലെന്നും അത് കൊണ്ട് തന്നെ പരസ്യത്തിൽ പറഞ്ഞിരിക്കുന്ന ഇന്റർവ്യൂ വ്യാജമാണെന്നും എംബസ്സി അറിയിച്ചു.

റിക്രൂട്മെന്റ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് ഏതാനും വര്ഷങ്ങളായി കുവൈത്ത് ആരോഗ്യമന്ത്രാലയം ഇന്ത്യയിൽ നിന്നു നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നില്ല. കേന്ദ്ര സർക്കാർ അംഗീകരിച്ച ഏജൻസികൾ വഴി റിക്രൂട്മെൻറ് പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ എംബസ്സി നടത്തി വരുന്നുണ്ട്.

എത്ര നഴ്‌സുമാരുടെ ഒഴിവുണ്ട് എന്നതുൾപ്പെടെ റിക്രൂട്മെന്റുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകണമെന്ന എംബസ്സിയുടെ ആവശ്യത്തോട് ആരോഗ്യമന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും എംബസ്സി വ്യക്തമാക്കി.

TAGS :

Next Story