Quantcast

ലോകത്ത് കൂടുതല്‍ സ്വാധീനം ചെലുത്തിയ വനിതകളുടെ പട്ടികയിൽ കുവൈത്ത് പൗരയും

MediaOne Logo

Web Desk

  • Published:

    25 Oct 2019 12:27 AM GMT

ലോകത്ത് കൂടുതല്‍ സ്വാധീനം ചെലുത്തിയ വനിതകളുടെ പട്ടികയിൽ കുവൈത്ത് പൗരയും
X

2019ല്‍ ലോകത്ത് കൂടുതല്‍ സ്വാധീനം ചെലുത്തിയ വനിതകളുടെ പട്ടികയിൽ കുവൈത്ത് പൗരയായ ഡോ. അനൂദ് അല്‍ ഷാരിക ഇടം നേടി. രാഷ്ട്രീയം, കായികം, ബിസിനസ്, കല, മെഡിക്കല്‍, വാസ്തുശില്‍പകല തുടങ്ങി വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ 100 വനിതകളാണ് ബിബിസി തയ്യാറാക്കിയ പട്ടികയിലുള്ളത്.

സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഡോ. അല്‍ അനൂദ് അല്‍ ഷാരികയെ നേട്ടത്തിലെത്തിച്ചത്. കുവൈത്ത് ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്ത്രീ ഈ നേട്ടം കരസ്ഥമാക്കുന്നത്.

TAGS :

Next Story