Quantcast

മിഡിൽ ഈസ്റ്റിലെ ആദ്യ ടെന്നീസ് അക്കാദമി സ്പാനിഷ് സൂപ്പർ താരം റഫാൽ നദാൽ ഉദ്ഘാടനം ചെയ്തു

MediaOne Logo

Web Desk

  • Published:

    7 Feb 2020 7:57 PM GMT

മിഡിൽ ഈസ്റ്റിലെ ആദ്യ ടെന്നീസ് അക്കാദമി സ്പാനിഷ് സൂപ്പർ താരം റഫാൽ നദാൽ ഉദ്ഘാടനം ചെയ്തു
X

കുവൈത്തിൽ ആരംഭിച്ച മിഡിൽ ഈസ്റ്റിലെ ആദ്യ ടെന്നീസ് അക്കാദമി സ്പാനിഷ് സൂപ്പർ താരം റഫാൽ നദാൽ ഉദ്ഘാടനം ചെയ്തു. റഫാൽ നദാൽ അക്കാദമിയുടെ കീഴിലാണ് ആദ്യ ടെന്നീസ് അക്കാദമി ആരംഭിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് സൂപ്പര്‍ താരങ്ങളായ റഫാല്‍ നദാലും ഡേവിഡ് ഫെററും തമ്മിലുള്ള സൗഹൃദ മത്സരവും അരങ്ങേറി.

സ്പാനിഷ് സൂപ്പർതാരം റഫാൽ നദാലും മുൻ ലോക മൂന്നാം റാങ്ക് താരം ഡേവിഡ് ഫെററുമാണ് സൗഹൃദ മത്സരത്തിൽ മാറ്റുരച്ചത്. തിങ്ങി നിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി ഉശിരൻ മത്സരമാണ് ഇരുവരും നടത്തിയത്. ആദ്യ സെറ്റിൽ 2-2, 3-3 നിലകളിൽ തുല്യത പാലിച്ചതിന് ശേഷം അവസാന ലാപ്പിൽ കുതിച്ചുകയറിയാണ് നദാൽ 6-4ന് സെറ്റ് സ്വന്തമാക്കിയത്. രണ്ടാം സെറ്റിൽ തുടക്കത്തിൽ ഇരുവരും ഒപ്പത്തിനൊപ്പം മുന്നേറി. 1-1, 2-2 നിലകളിൽ തുല്യത പാലിച്ചതിന് ശേഷം ആദ്യ സെറ്റ് പോലെ തന്നെ നദാൽ ഫോമിലേക്കുയർന്നു. തകർപ്പൻ സെർവുകളിലൂടെയും തന്ത്രപരമായ പ്ലേയ്സിങ്ങിലൂടെയും ക്ലാസ് പുറത്തെടുത്ത അദ്ദേഹം 6-3ന് സെറ്റും മത്സരവും സ്വന്തമാക്കി.

സിക്സ്ത് റിങ് റോഡിൽ 360 മാളിന് അനുബന്ധമായുള്ള ശൈഖ് ജാബിർ അൽ അബ്ദുല്ല അസ്സബാഹ് അന്താരാഷ്ട്ര ടെന്നീസ് കോംപ്ലക്സിലാണ് റഫാൽ നദാൽ അക്കാദമി പ്രവർത്തിക്കുന്നത്. 5000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയം, അഞ്ച് സബ് ടെന്നീസ് കോർട്ട്, എട്ട് ഔട്ഡോർ ടെന്നീസ് കോർട്ട്, 1600 സീറ്റുകൾ ഉള്ള സെന്‍റര്‍ കോർട്ട്, ഫിറ്റ്നസ് സെന്‍റര്‍ കുവൈത്ത് ടെന്നീസ് ഫെഡറേഷൻ ആസ്ഥാന മന്ദിരം എന്നിവ ഉൾപ്പെടുന്നതാണ് ശൈഖ് ജാബിർ അൽ അബ്ദുല്ല അസ്സബാഹ് അന്താരാഷ്ട്ര ടെന്നീസ് കോംപ്ലക്സ്.

TAGS :

Next Story