Top

കുവൈത്തിൽ 415 പേർക്ക് കൂടി കോവിഡ്; 2 മരണം

കോവിഡ് ബാധിതരുടെ എണ്ണം 7623 ആയി; പുതിയ രോഗികളിൽ 89  ഇന്ത്യക്കാർ

MediaOne Logo

Muneer Ahamed

  • Updated:

    2020-05-09 11:57:20.0

Published:

9 May 2020 11:57 AM GMT

കുവൈത്തിൽ  415 പേർക്ക് കൂടി കോവിഡ്; 2 മരണം
X

കുവെെത്തില്‍ 415 പേർക്കു കൂടി പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 7623 ആയി. പുതിയ രോഗികളിൽ 89 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 2973 ആയി.

ഇന്ന് 2 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 49 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ച 415 പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 172 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 108 പേർക്കും അഹമ്മദിയിൽ നിന്നുള്ള 48 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 60 പേർക്കും ജഹറയിൽ നിന്നുള്ള 27 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

താമസകേന്ദ്രം അടിസ്ഥാനമാക്കിയുള്ള കണക്കുകൾ ഇനി പറയും വിധമാണ്:-

ഫർവാനിയ: 48

ഹവല്ലി :46

ഖൈത്താൻ: 32

ജലീബ് അൽ ശുയൂഖ്: 53

പുതുതായി 156 പേർ കൂടി രോഗമുക്തി നേടി. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 2622 ആയി. നിലവിൽ 4952 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 95 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 61 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.

TAGS :

Next Story