Quantcast

ചെല്‍സിക്ക് തോല്‍വി; ലാംപാര്‍ഡിന്റെ ഭാവി തുലാസില്‍

കഴിഞ്ഞ ആറ് കളികളില്‍ നിന്ന് നാല് പോയിന്റ് മാത്രമാണ് ചെല്‍സിക്ക് നേടാനായത്

MediaOne Logo

  • Published:

    4 Jan 2021 2:45 AM GMT

ചെല്‍സിക്ക് തോല്‍വി; ലാംപാര്‍ഡിന്റെ ഭാവി തുലാസില്‍
X

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഹോം ഗ്രൌണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലും ചെല്‍സിക്ക് കനത്ത തോല്‍വി. മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ചെല്‍സിയെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ ആറ് കളികളില്‍ നിന്ന് നാല് പോയിന്റ് മാത്രമാണ് ചെല്‍സിക്ക് നേടാനായത്.

ഇല്‍കെ ഗണ്‍ഗോഗന്‍(18), ഫില്‍ ഫോഡന്‍ (21), കെവിന്‍ ഡിബ്രൂയിന്‍ (34) എന്നിവര്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ ഇഞ്ചുറി ടൈമില്‍ ഹഡ്സണ്‍ ഒഡോയുടെ വകയായിരുന്നു ചെല്‍സിയുടെ ആശ്വാസ ഗോള്‍. കളിയുടെ ഒരു മേഖലകളിലും തിളങ്ങാന്‍ കഴിയാതിരുന്ന ചെല്‍സി കൂടുതല്‍ ഗോളുകള്‍ വഴങ്ങാതിരുന്നത് ഗോള്‍ കീപ്പര്‍ എഡ്വാര്‍ഡ് മെന്‍ഡിയുടെ തകര്‍പ്പന്‍ പ്രകടനം കാരണമാണ്.

2000 കോടി മുടക്കി സൂപ്പര്‍ താരങ്ങളെ കൊണ്ടുവന്നിട്ടും ലീഗില്‍ എട്ടാം സ്ഥാനത്താണ് ചെല്‍സി. അടുത്ത കളികളില്‍ ടീമിന്റെ പ്രകടനത്തില്‍ കാര്യമായ മാറ്റം വന്നില്ലെങ്കില്‍ റോമന്‍ അബ്രമോവിച്ച് ലാംപാര്‍ഡിനെ പുറത്താക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

TAGS :

Next Story