Quantcast

ലിവർപൂളിനെ നേരിടാൻ കാത്തിരിക്കുകയാണെന്ന് ഒലെ സോൾഷ്യാർ

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ ആദ്യ രണ്ടു സ്ഥാനങ്ങളിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും

MediaOne Logo

  • Published:

    13 Jan 2021 2:56 PM GMT

ലിവർപൂളിനെ നേരിടാൻ കാത്തിരിക്കുകയാണെന്ന് ഒലെ സോൾഷ്യാർ
X

ലിവർപൂളിനെ നേടാൻ കാത്തിരിക്കുകയാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. ഈ മത്സരത്തിന്റെ പ്രാധാന്യം നന്നായി അറിയാം അതിനാല്‍ വിജയത്തില്‍ കുറഞ്ഞ ഒന്നും ആഗ്രഹിക്കുന്നില്ലെന്നും ഒലെ പറഞ്ഞു. അവസാന ഒന്നര വർഷം നോക്കിയാൽ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ടീമാണ് ലിവർപൂളിന്റേത് എന്നും ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. ഒന്നാം സ്ഥാനത്ത് നിൽക്കുന്നതിൽ സന്തോഷം ഉണ്ട്, പക്ഷെ ജനുവരി 12ന് ലീഗിൽ ഒന്നാമത് എത്തി എന്നത് ഒന്നും ആരും ഓർക്കാൻ പോകുന്നില്ല. ലക്ഷ്യത്തിലേക്ക് എത്താൻ നിരന്തരം ശ്രമിച്ചു കൊണ്ടേയിരിക്കേണ്ടതുണ്ട് എന്നും ഒലെ ഗണ്ണാർ സോൾഷ്യാർ പ്രതികരിച്ചു.

ഞായറാഴ്ചയാണ് പ്രീമിയർ ലീഗിൽ ആൻഫീൽഡിൽ വെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും നേരിടുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ ആദ്യ രണ്ടു സ്ഥാനങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളുമാണ്. 17 കളികളില് നിന്ന് യുണൈറ്റഡിന് 36 പോയിന്റും ലിവര്‍പൂളിന് 33 പോയിന്റുമാണ്. ആൻഫീൽഡിൽ ലിവർപൂളിനെ തോൽപ്പിച്ചാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആറു പോയിന്റ് ലീഡ് നേടാൻ ആകും.

TAGS :

Next Story