Quantcast

'എന്റെ മകളെ ബലാത്സംഗം ചെയ്തവരെ തൂക്കിലേറ്റണം'

MediaOne Logo

Alwyn K Jose

  • Published:

    1 Jan 2018 2:01 PM GMT

എന്റെ മകളെ ബലാത്സംഗം ചെയ്തവരെ തൂക്കിലേറ്റണം
X

'എന്റെ മകളെ ബലാത്സംഗം ചെയ്തവരെ തൂക്കിലേറ്റണം'

സാമ്പത്തിക അടിത്തറയില്ലാത്തത് ഒരു കുടുംബത്തിന്റെ തെറ്റാണോ ? അല്ലെങ്കില്‍ സമ്പന്നര്‍ക്ക് പണത്തൂക്കത്തിന്റെ അടിസ്ഥാനത്തില്‍ വിധി പറയുന്നവരാണോ നീതിന്യായ വ്യവസ്ഥ ?

സാമ്പത്തിക അടിത്തറയില്ലാത്തത് ഒരു കുടുംബത്തിന്റെ തെറ്റാണോ ? അല്ലെങ്കില്‍ സമ്പന്നര്‍ക്ക് പണത്തൂക്കത്തിന്റെ അടിസ്ഥാനത്തില്‍ വിധി പറയുന്നവരാണോ നീതിന്യായ വ്യവസ്ഥ ? ചോദിക്കുന്നത്, ഒരേ കുറ്റവാളികള്‍ തന്നെ രണ്ടു തവണ കൂട്ടബലാത്സംഗം ചെയ്ത് മരണത്തിന്റെ വക്കിലെത്തിച്ച ദലിത് പെണ്‍കുട്ടിയുടെ അമ്മയാണ്. മൂന്നു വര്‍ഷം മുമ്പ് തന്റെ മകളെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ അഞ്ചംഗ കുറ്റവാളി സംഘം ജാമ്യത്തിലിറങ്ങി വീണ്ടും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഹരിയാനയിലാണ് സംഭവം. വീണ്ടും കുറ്റകൃത്യം ചെയ്യാന്‍ മാത്രം നിയമത്തില്‍ വിശ്വാസമുള്ള ഈ കുറ്റവാളികളെ എന്തുകൊണ്ട് തൂക്കിലേറ്റുന്നില്ലെന്ന് പെണ്‍കുട്ടിയുടെ മാതാവ് ചോദിക്കുന്നു. കേസിലെ അഞ്ച് പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്നു. വധശിക്ഷയില്‍ കൂടുതലാണ് ആ നീചന്‍മാര്‍ അര്‍ഹിക്കുന്നത്. അതെനിക്ക് വാക്കുകള്‍കൊണ്ട് വിവരിക്കാനാവില്ല. തന്റെ കുടുംബത്തിന്റെ നിലവിലെ സാഹചര്യവും മാനസികാവസ്ഥയും ആര്‍ക്കും ഊഹിക്കാന്‍ കഴിയില്ല. മകള്‍ക്ക് സുഖമില്ല. രണ്ട് ദിവസമായി അവള്‍ ഒന്നും കഴിക്കുന്നില്ലെന്നും 12ാം ക്ലാസില്‍ പഠിക്കുന്ന മകന്റെ വിദ്യാഭ്യാസം നേരായി നടക്കുന്നില്ലെന്നും മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. 2013ല്‍ കൂട്ട ബലാത്സംഗത്തിനിരയായ 20 കാരി ദിവസങ്ങള്‍ക്കുമുമ്പാണ് വീണ്ടും പീഡിപ്പിക്കപ്പെട്ടത്. ജാമ്യത്തിലിറങ്ങിയ പ്രതികള്‍ യുവതിയെ തട്ടിക്കൊണ്ടു പോയി വീണ്ടും പീഡിപ്പിക്കുകയായിരുന്നു. മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭിവാനിയില്‍ താമസിച്ചിരുന്ന യുവതിയും കുടുംബവും സംഭവത്തിനു ശേഷം റോഹ്തകിലേക്ക് താമസം മാറുകയായിരുന്നു. ‌പ്രതികള്‍ ഉന്നത കുടുംബത്തിലുള്ളവരായതിനാല്‍ 50 ലക്ഷം നല്‍കി കേസ് ഒത്തു തീര്‍പ്പാക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും പെണ്‍കുട്ടിയുടെ കുടുംബം കേസുമായി മുന്നോട്ട് പോവുകയുമായിരുന്നു.

TAGS :

Next Story