Quantcast

11,300 കോടി രൂപ തട്ടിച്ച നീരവ് മോദിയുടെ 10,000 വാച്ചുകള്‍ പിടികൂടി

MediaOne Logo

Web Desk

  • Updated:

    2023-02-22 07:29:58.0

Published:

9 May 2018 12:51 PM GMT

11,300 കോടി രൂപ തട്ടിച്ച നീരവ് മോദിയുടെ 10,000 വാച്ചുകള്‍ പിടികൂടി
X

11,300 കോടി രൂപ തട്ടിച്ച നീരവ് മോദിയുടെ 10,000 വാച്ചുകള്‍ പിടികൂടി

വിവിധയിടങ്ങളില്‍ നിന്നായി 60 പ്ലാസ്റ്റിക് പെട്ടികളിലാണ് വാച്ചുകള്‍

പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട് 11,300 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ വജ്ര വ്യാപാരി നീരവ് മോദിയുടെ വിവിധ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡില്‍ പതിനായിരത്തോളം ഇറക്കുമതി ചെയ്ത വാച്ചുകള്‍ പിടികൂടി.

വിവിധയിടങ്ങളില്‍ നിന്നായി 60 പ്ലാസ്റ്റിക് പെട്ടികളിലാണ് വാച്ചുകള്‍ സൂക്ഷിച്ചിരുന്നത്. പിഎന്‍ബി തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് വാച്ചുകള്‍ കണ്ടെത്തിയതെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത വിലയേറിയ വാച്ചുകളാണിതെന്നും എന്നാല്‍ എന്ത് ആവശ്യത്തിനായാണ് ഇത്രയേറെ വാച്ചുകള്‍ ഇറക്കുമതി ചെയ്തതെന്ന് അന്വേഷണത്തിന് ശേഷമെ പറയാന്‍ കഴിയൂവെന്നും എന്‍ഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ പറഞ്ഞു. വ്യാപാര ബന്ധങ്ങളുടെ ഭാഗമായി സമ്മാനിക്കാന്‍ വേണ്ടിയാകും വാച്ചുകള്‍ ഇറക്കുമതി ചെയ്തതെന്ന് കരുതുന്നു.

Next Story