Quantcast

സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

MediaOne Logo

Ubaid

  • Published:

    6 Jun 2018 6:07 AM GMT

സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു
X

സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

കേരളത്തില്‍നിന്നു ശിഖ സുരേന്ദ്രന്‍ 16ാം റാങ്കുമായി ഒന്നാമതെത്തി

സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഹൈദരാബാദില്‍ പരീക്ഷ എഴുതിയ അനുദീപ് ദുരിഷെട്ടിക്കാണ് ഒന്നാം റാങ്ക്. ഇദ്ദേഹം ഒബിസി വിഭാഗക്കാരനാണ്. കഴിഞ്ഞ വര്‍ഷത്തെ ഒന്നാം റാങ്ക് ജേതാവ് നന്ദിനി കെ.ആറും ഒബിസി വിഭാഗത്തില്‍നിന്നായിരുന്നു. 16–ാം റാങ്ക് നേടിയ ശിഖ സുരേന്ദ്രൻ (എറണാകുളം), അഞ്ജലി (കോഴിക്കോട് – റാങ്ക് 26), സമീറ (റാങ്ക് – 28) എന്നിവരാണു കേരളത്തിൽ നിന്ന് പട്ടികയിലെ മുൻനിരയിലുള്ളവർ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകൻ രമിത്ത് 210–ാം റാങ്ക് നേടി.
990 പേരുടെ റാങ്ക് പട്ടികയാണ് യൂണിയന്‍ പബ്‌ളിക് സര്‍വീസ് കമ്മീഷന്‍ പുറത്തുവിട്ടത്. ഇതില്‍ 750 പേര്‍ പുരുഷന്‍മാരും 240 പേര്‍ വനിതകളുമാണ്. upsc.gov.in എന്ന ഔദ്യോഗിക സൈറ്റിൽ ഫലം ലഭ്യമാണ്. ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, കേന്ദ്ര സർവീസിലെ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി വിഭാഗങ്ങളിലായി 990 പേരാണു റാങ്ക് പട്ടികയിൽ. ഇതിൽ 54 നിയമനങ്ങൾ സംവരണ വിഭാഗങ്ങൾക്കാണ്.

Next Story