Quantcast

പൂര്‍ണ്ണ സംസ്ഥാന പദവി ആവശ്യപ്പെട്ട് ഡല്‍ഹി പ്രത്യേക നിയമസഭാ സമ്മേളനം

MediaOne Logo

Ubaid

  • Published:

    6 Jun 2018 6:42 AM GMT

പൂര്‍ണ്ണ സംസ്ഥാന പദവി ആവശ്യപ്പെട്ട് ഡല്‍ഹി പ്രത്യേക നിയമസഭാ സമ്മേളനം
X

പൂര്‍ണ്ണ സംസ്ഥാന പദവി ആവശ്യപ്പെട്ട് ഡല്‍ഹി പ്രത്യേക നിയമസഭാ സമ്മേളനം

ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് നിയമസഭ ചേരുക.

ഡല്‍ഹി പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. പൂര്‍ണ്ണ സംസ്ഥാന പദവി ഡല്‍ഹിക്ക് നല്‍കണമെന്നാവശ്യപ്പെട്ടാണ് സമ്മേളനം വിളിച്ച് ചേര്‍ക്കുന്നത്. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് നിയമസഭ ചേരുക. വിവിധ വിഷയങ്ങളില്‍ ലെഫ്റ്റനന്‍റ് ഗവര്‍ണറും ഡല്‍ഹി സര്‍ക്കാരും തമ്മില്‍ തര്‍ക്കം പതിവായതോടെയാണ് സംസ്ഥാനപദവിക്കായി സഭ വിളിച്ച് ചേര്‍ക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാരിന്‍റെ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ തടസ്സം നില്‍ക്കുന്നത് പ്രധാനമന്ത്രിയുടെ ആശീര്‍വാദത്തോടെയാണെന്ന് കെജ്‍രിവാള്‍ നേരത്തെ ആരോപിച്ചിരുന്നു.

Next Story