Quantcast

യു.പിയില്‍ വിശാല സഖ്യത്തിന് കളമൊരുങ്ങുന്നു; സീറ്റുകള്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് അഖിലേഷ്

MediaOne Logo

Ubaid

  • Published:

    17 Jun 2018 7:07 AM GMT

യു.പിയില്‍ വിശാല സഖ്യത്തിന് കളമൊരുങ്ങുന്നു; സീറ്റുകള്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് അഖിലേഷ്
X

യു.പിയില്‍ വിശാല സഖ്യത്തിന് കളമൊരുങ്ങുന്നു; സീറ്റുകള്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് അഖിലേഷ്

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ വാരാണസിയിലും സഖ്യം മത്സരിക്കണമെന്ന് അഖിലേഷ് യാദവ് നേരത്തെ ആവശ്യപ്പെട്ടിരുന്നു

2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് എതിരെ ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തിന് കളമൊരുങ്ങുന്നു. സഖ്യത്തിനായി ഏതാനും ലോക് സഭാ സീറ്റുകള്‍ വിട്ടുകൊടുക്കാന്‍ തയ്യറാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. ഉപതെരഞ്ഞെടുപ്പുകളില്‍ സംയുക്ത സ്ഥാനാര്‍ത്ഥികള്‍ തുടര്‍ച്ചയായി വിജയിച്ചതിന് പിന്നാലെയാണ് സഖ്യ നീക്കം ശക്തമാകുന്നത്.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ ഒരു റാലിയില്‍ പങ്കെടുക്കവെയാണ് സഖ്യത്തിനായി സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കിയത്. നിലവില്‍ ബി.എസ്.പിയുമായി യോജിച്ചു പോവുകയാണെന്നും, ഇത് സഖ്യമായി മുന്നോട്ട് പോകാന്‍ ആണ് ആഗ്രഹമെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ആകും. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ വാരണസിയിലും സഖ്യം മത്സരിക്കണമെന്ന് അഖിലേഷ് യാദവ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

യുപിയിലെ കൈരാന, ഗോരഖ്പൂര്‍, ഫൂല്‍പൂര്‍ എന്നീ ലോക്സഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞഅഞെടുപ്പുകളില്‍ ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റുകളില്‍ സഖ്യ സ്ഥാനാര്‍ത്ഥികള്‍ വിജയിയിച്ചിരുന്നു. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ വിഭജിക്കാതിരിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി.

എന്നാല്‍ 2014ല്‍ ബി.ജെ.പിക്ക് എതിരെയാണ് ഈ പാര്‍ട്ടികള്‍ എല്ലാം മത്സരിച്ചത് എന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. 2019 ലും അവര്‍ അത് ചെയ്യുമായിരിക്കും എന്നും എന്നാല്‍ ബി.ജെ.പി വന്‍ വിജയം സ്വന്തമാക്കുമെന്നും ഷാ കൂട്ടിച്ചേര്‍ത്തു,

Next Story