Quantcast

കര്‍ണാടകയിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം

MediaOne Logo

Khasida

  • Published:

    18 Jun 2018 6:59 AM GMT

കര്‍ണാടകയിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം
X

കര്‍ണാടകയിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൌമ്യ റെഡ്ഢി ആണ് ബിജെപിയുടെ സിറ്റിങ് സീറ്റില്‍ നാലായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്.

കര്‍ണാടകയിലെ ജയനഗര്‍ നിയമസഭ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൌമ്യ റെഡ്ഢി ആണ് ബിജെപിയുടെ സിറ്റിങ് സീറ്റില്‍ നാലായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. ജെ ഡി എസ് പിന്തുണയോടെയാണ് കോണ്‍ഗ്രസ് മത്സരിച്ചത്. മുന്‍ മന്ത്രി രാമലിംഗ റെഡ്ഢിയുടെ മകളാണ് സൌമ്യ . ബിജെപി സ്ഥാനാര്‍ഥിയായിരുന്ന ബിഎന്‍ വിജയകുമാര്‍ മരിച്ചതോടെയാണ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നീട്ടിയത്.

Next Story