താലിബ് ഹുസൈന് പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ സംഭവം: സുപ്രീം കോടതി ജമ്മുകാശ്‌മീർ സർക്കാരിനോട് വിശദീകരണം തേടി
സാമൂഹ്യ പ്രവര്‍ത്തകനും കത്‍വ പെണ്‍കുട്ടിയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടക്കാരില്‍ പ്രധാനിയുമായ താലിബ് ഹുസൈന്റെ കള്ളക്കേസില്‍ കുടുക്കി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു

കത്‍വ കൂട്ടബലാത്സംഗ കേസിലെ സാക്ഷിയും സാമൂഹ്യ പ്രവർത്തകനുമായ താലിബ് ഹുസൈനെ പോലീസ് കള്ളക്കേസിൽ കുടുക്കി മർദ്ധിച്ചുവെന്ന പരാതിയിൽ സുപ്രീം കോടതി ജമ്മുകാശ്‌മീർ സർക്കാരിനോട് വിശദീകരണം തേടി. ഈ മാസം 21നകം സർക്കാർ വിശദീകരണം നൽകണം. താലിബ് ഹുസൈന്റെ കുടുംബാംഗങ്ങൾ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് നടപടി.
ये à¤à¥€ पà¥�ें- കത്‍വ കേസിലെ സാമൂഹ്യപ്രവര്‍ത്തകനായ താലിബ് ഹുസൈന്റെ പേരില്‍ ആത്മഹത്യാശ്രമത്തിനും കേസ്
ये à¤à¥€ पà¥�ें- കത്‍വ കേസിലെ സാക്ഷിക്ക് പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനം: എന്നാല്‍ താലിബ് സ്വയം മുറിവേല്‍പ്പിക്കുകയായിരുന്നുവെന്ന് പൊലീസ്
അതേ സമയം പോലീസ് പീഡനത്തിൽ നിന്ന് ത്വാലിബിന് സംരക്ഷണം നൽകി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കോടതി തയ്യാറായില്ല. നിയമ വിധേയമായ കസ്റ്റഡിയിൽ കഴിയുന്ന ഒരാളുടെ കാര്യത്തിൽ ഹേബിയസ് കോർപ്പസ് ഹർജി ഉചിതമല്ലന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. ഒരാൾ പോലീസ് കസ്റ്റഡിയിൽ ക്രൂരപീഡനത്തിന് ഇരയാകുന്നതോടെ ആ കസ്റ്റഡി നിയമവിരുദ്ധമായെന്ന് ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ് വാദിച്ചു. കേസ് ഈ മാസം 21 ന് വീണ്ടും പരിഗണിക്കും.
Next Story
Adjust Story Font
16