വലയില്‍ കുടുങ്ങിയത് അഞ്ചര ലക്ഷത്തോളം വില വരുന്ന അത്ഭുത മത്സ്യം; കോളടിച്ച സന്തോഷത്തില്‍ സഹോദരങ്ങള്‍
ഘോള്‍ മത്സ്യത്തിന്റെ ചര്‍മ്മത്തിലുള്ള ഉന്നതഗുണമുള്ള കൊളാജന്‍ പോഷകാഹാരം, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയുടെ നിര്‍മാണത്തിനുപയോഗിക്കുന്നതാണ്

- Published:
8 Aug 2018 10:43 AM IST

കടലമ്മയുടെ കനിവ് മത്സ്യത്തിന്റെ രൂപത്തില്‍ ഭാഗ്യമായി വന്നതിന്റെ സന്തോഷത്തിലാണ് മുംബൈയിലെ രണ്ട് മത്സ്യത്തൊഴിലാളികളായ സഹോദരങ്ങള്‍. പാല്‍ഘര്‍ തീരത്തെ മത്സ്യബന്ധന തൊഴിലാളികളായ ഇവരുടെ വലയില്‍ കഴിഞ്ഞ ദിവസം കുടുങ്ങിയത് ഒരു നിധിയായിരുന്നു. അഞ്ചര ലക്ഷത്തോളം വിലമതിക്കുന്ന അത്ഭുതമത്സ്യമായ ഘോള്‍ ആണ് മഹേഷ് മെഹര്‍, സഹോദരന്‍ ഭരത് എന്നിവരുടെ വലയില്‍ കുടുങ്ങിയത്. 30 കിലോയോളം ഭാരമുള്ള ഈ മത്സ്യത്തിന് തിങ്കളാഴ്ച നടന്ന ലേലത്തില്‍ അഞ്ചര ലക്ഷം രൂപയാണ് ഇവര്‍ക്ക് ലഭിച്ചത്. ഔഷധ മൂല്യമുള്ള മത്സ്യമാണ് ഇതെന്നും അപൂര്‍വമായി മാത്രമേ ഇവ വലയില്‍ കുടുങ്ങാറൂള്ളുവെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
ഘോള്‍ മത്സ്യത്തിന്റെ ചര്‍മ്മത്തിലുള്ള ഉന്നതഗുണമുള്ള കൊളാജന്‍ പോഷകാഹാരം, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയുടെ നിര്‍മാണത്തിനുപയോഗിക്കുന്നതാണ്. ഔഷധനിര്‍മാണത്തിനും ഈ മത്സ്യം ഉപയോഗിക്കുന്നു. ആഗോള തലത്തില്‍ തന്നെ ഈ മത്സ്യത്തിന് ആവശ്യക്കാരേറെയാണ്. ഈ ഇനത്തിലുള്ള മീന്‍ സിംഗപ്പൂര്‍, മലേഷ്യ, ഇന്‍ന്തോനേഷ്യ, ഹോങ്കോങ്, ജപ്പാന്‍ എന്നിവടങ്ങളിലേക്കാണ് കയറ്റുമതി ചെയ്യാറുള്ളത്.
ഇരുപത് വര്‍ഷമായി മത്സ്യബന്ധനം നടത്തുന്ന മഹേഷിനും ഭരതിനും അതീവ സന്തോഷത്തിലാണ്. സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനും ബോട്ടിന്റെയും വലയുടേയും അറ്റകുറ്റപ്പണികള്‍ തീര്‍ക്കാനും ഈ പണം ഉപയോഗിക്കുമെന്ന് അവര്‍ പറഞ്ഞു. ഇന്ത്യന്‍ മഹാസമുദ്രത്തിലും പസഫിക് സമുദ്രത്തിലും കാണപ്പെടുന്ന മീനാണ് ഘോള്‍. സിംഗപ്പൂര്‍, മലേഷ്യ, ഇന്തോനേഷ്യ, ഹോങ്കോങ്, ജപ്പാന്‍ എന്നിവിടങ്ങളിലേക്ക് ഈ മത്സ്യം കയറ്റി അയക്കാറുണ്ട്.
Adjust Story Font
16
