Quantcast

‘1857ല്‍ ആദ്യത്തെ സ്വാതന്ത്ര്യം; മുസ്‍ലിംകളില്‍ നിന്ന് ബ്രിട്ടീഷുകാര്‍ ഇന്ത്യയെ മോചിപ്പിച്ചു’ ബ്രിട്ടീഷ് ഭരണം ആഘോഷിച്ച് ഹിന്ദു സേന

മുസ്‍ലിം ഭരണത്തില്‍ നിന്ന് ഇന്ത്യയെ മോചിപ്പിച്ചതാണ് 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് പരിപാടി സംഘടിപ്പിച്ച ഹിന്ദു സേനയുടെ പ്രസിഡന്‍റ് വിഷ്ണു ഗുപത.

MediaOne Logo

Web Desk

  • Published:

    23 Jan 2019 8:42 AM GMT

‘1857ല്‍ ആദ്യത്തെ സ്വാതന്ത്ര്യം; മുസ്‍ലിംകളില്‍ നിന്ന് ബ്രിട്ടീഷുകാര്‍ ഇന്ത്യയെ മോചിപ്പിച്ചു’ ബ്രിട്ടീഷ് ഭരണം ആഘോഷിച്ച് ഹിന്ദു സേന
X

ബ്രിട്ടീഷ് ഭരണാധികാരിയായിരുന്ന വിക്ടോറിയ രാജ്ഞിയുടെ 118ാം ചരമ വാര്‍ഷികം ഡല്‍ഹിയില്‍ ആഘോഷമാക്കി ഹിന്ദു സേന. ഇന്ത്യയെ അടിച്ചമര്‍ത്തിയ ബ്രിട്ടീഷ് ഭരണത്തെ മഹത്വവത്കരിക്കുന്നതാണ് ആഘോഷവുമായി ബന്ധപ്പെട്ടുള്ള ഹിന്ദു സേനയുടെ വാദങ്ങള്‍. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെയും ഹിന്ദു സേന അവഹേളിച്ചു.

1857ല്‍ ഇസ്‍ലാമിക തീവ്രവാദികളില്‍ നിന്നും ഭരണാധികാരികളില്‍ നിന്നും ഇന്ത്യയെ ബ്രിട്ടീഷുകാര്‍ മോചിപ്പിച്ചുവെന്നും, അതായിരുന്നു ആദ്യത്തെ യഥാര്‍ത്ഥ സ്വാതന്ത്ര്യമെന്നും ഹിന്ദു സേന അവകാശപ്പെട്ടു. നാട്ടുരാജ്യങ്ങളായി വിഭജിച്ച് കിടന്നിരുന്ന ഇന്ത്യയെ ഒരു കുടക്കീഴില്‍ ഒറ്റ നിയമത്തിന്‍ കീഴില്‍ കൊണ്ടുവന്നത് വിക്ടോറിയ രാജ്ഞിയാണെന്നും ഹിന്ദു സേന നേതാക്കള്‍ പറയുന്നു.

മുസ്‍ലിം ഭരണത്തില്‍ നിന്ന് ഇന്ത്യയെ മോചിപ്പിച്ചതാണ് 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് പരിപാടി സംഘടിപ്പിച്ച ഹിന്ദു സേന പ്രസിഡന്‍റ് വിഷ്ണു ഗുപത പറഞ്ഞു. 1860 കളിലാണ് എല്ലാ ഇന്ത്യാക്കാര്‍ക്കും തുല്യ അവകാശം നല്‍കുന്ന നിയമം കൊണ്ടുവന്നത്. ബ്രിട്ടീഷ് ഭരണത്തെ വാഴ്ത്താന്‍ ഇത്തരം നിരവധി കാര്യങ്ങളുണ്ടെന്നും ഗുപ്ത പറഞ്ഞു.

ബ്രിട്ടീഷ് കാലം അടിമത്വത്തിന്‍റേതായിരുന്നുവെന്ന് എങ്ങനെ പറയാനാകുമെന്നും ഹിന്ദുസേന നേതാവ് ചോദിച്ചു. ജാലിയന്‍ വാലാബാഗ് പോലുള്ള സംഭവങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ബ്രിട്ടീഷ് ഭരണകാലം മികച്ചതായിരുന്നുവെന്നും നേതാവ് കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story