Quantcast

‘ബാലറ്റ് പേപ്പറിലേക്ക് മാറില്ല’ നിലപാട് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

രണ്ട് പതിറ്റാണ്ടായി വോട്ട് യന്ത്രം ഉപയോഗിക്കുന്നുണ്ട്. വോട്ട് യന്ത്രം ഹാക്ക് ചെയ്യാനാകുമെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് സുനില്‍ അറോറയുടെ പ്രതികരണം.

MediaOne Logo

Web Desk

  • Published:

    24 Jan 2019 7:12 AM GMT

‘ബാലറ്റ് പേപ്പറിലേക്ക് മാറില്ല’ നിലപാട് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ 
X

വരുന്ന തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്ക് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന ആവശ്യം നിരാകരിച്ച് ഇലക്ഷന്‍ കമ്മിഷന്‍. ബാലറ്റ് പേപ്പര്‍ യുഗത്തിലേക്ക് മടക്കമില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ വ്യക്തമാക്കി. ഇ.വി.എമ്മുകളില്‍ തിരിമറി സാധ്യമാണെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷണറുടെ പ്രഖ്യാപനം.

രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തിയാണ്. ഇ.വി.എമ്മുകളുടെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പുവരുത്താന്‍ വി.വി.പാറ്റ് എന്ന സംവിധാനവും ഇപ്പോഴുണ്ട്. അനേകം പേരുടെ കായികാധ്വാനവും പണവും വേണ്ടി വരുന്ന ബാലറ്റ് പേപ്പര്‍ യുഗത്തിലേക്ക് ഇനിയൊരു മടക്കം സാധ്യമല്ലെന്ന് അസന്നിഗ്ധമായി വ്യക്തമാക്കിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍.

2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ ഏതായാലും ഇ.വി.എമ്മുകള്‍ തന്നെയാകും ഉപയോഗിക്കുകയെന്ന് ഇതോടെ ഉറപ്പായി. ഇ.വി.എമ്മുകള്‍ ഹാക്ക് ചെയ്യാനാകുമെന്നും 2014 പൊതുതെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപകമായ കൃത്രിമം നടത്തിയാണ് ബി.ജെ.പി അധികാരത്തിലെത്തിയതെന്നുമുള്ള വെളിപ്പെടുത്തല്‍ രണ്ട് ദിവസം മുമ്പാണ് പുറത്തുവന്നത്.

സയ്യിദ് ഷുജ എന്ന അമേരിക്കന്‍ സൈബര്‍ വിദഗ്ധന്റെ അവകാശവാദങ്ങള്‍ അന്വേഷിക്കേണ്ടതാണെന്നും സംശയത്തിന്റെ നിഴലിലുള്ള ഇ.വി.എം ഉപേക്ഷിച്ച് ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്നുമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം ശക്തമാകുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിലപാട് വ്യക്തമാക്കിയത്.

TAGS :

Next Story