Quantcast

അമേരിക്കയില്‍ പിടിയിലായ വിദ്യാര്‍ത്ഥികള്‍ക്കായി നയതന്ത്ര നീക്കം തുടങ്ങി ഇന്ത്യ

വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് അമേരിക്കയിൽ അറസ്റ്റിലായ 130ല്‍, 129 പേരും ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്

MediaOne Logo

Web Desk

  • Published:

    2 Feb 2019 8:36 AM GMT

അമേരിക്കയില്‍ പിടിയിലായ വിദ്യാര്‍ത്ഥികള്‍ക്കായി നയതന്ത്ര നീക്കം തുടങ്ങി ഇന്ത്യ
X

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായ സംഭവത്തില്‍ ഇന്ത്യ‍ നയതന്ത്ര ഇടപെടല്‍ തുടങ്ങി. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ബന്ധുക്കളെ സഹായിക്കുന്നതിനുമായി അമേരിക്കയിലെ ഇന്ത്യന്‍ എംബസിയില്‍ ഹെല്‍പ്പ്‌ലൈന്‍ ‌പ്രവര്‍ത്തനം ആരംഭിച്ചു.

വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് അമേരിക്കയിൽ അറസ്റ്റിലായ 130ല്‍, 129 പേരും ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്. വ്യാജ സര്‍വകലാശാലയുടെ പേരില്‍ ഇവര്‍ വിസ കാലാവധി നീട്ടുകയായിരുന്നു. കുടിയേറ്റവുമായി ബന്ധപ്പെട്ട് യു.എസ് ആഭ്യന്തര സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് വിസ തട്ടിപ്പ് പുറത്തു വന്നത്.

അനുനൂറോളം പേര്‍ തട്ടിപ്പിന്റെ ഭാഗമായതായാണ് സൂചന. ഇന്ത്യക്കാര്‍ തന്നെയാണ് റാക്കറ്റിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. അതേസമയം, പ്രവാസികാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ‍ അടിയന്തര പ്രാധാന്യത്തോടെ വിഷയത്തില്‍ ഇടപെടാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നിര്‍ദേശം നല്‌കി.

TAGS :

Next Story