Quantcast

മിന്നലാക്രമണം; ‘തരിപ്പണമാക്കിയത് ജയ്ശെ മുഹമ്മദ് താവളം’

ഉന്നതരായ കമാൻഡർമാർ മുതൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ‌ പെടും

MediaOne Logo

Web Desk

  • Published:

    26 Feb 2019 10:09 AM GMT

മിന്നലാക്രമണം; ‘തരിപ്പണമാക്കിയത് ജയ്ശെ മുഹമ്മദ് താവളം’
X

പാക് അതിർത്തി കടന്നുള്ള മിന്നലാക്രണത്തെ തുടർന്ന് സുരക്ഷ ശക്തമാക്കി ഇന്ത്യ. പുൽവാമ ഭീകരാക്രമണത്തിൽ ഇന്ത്യൻ സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ടതിന്റെ പശ്ചാതലത്തിൽ പുകഞ്ഞു കൊണ്ടിരുന്ന അസ്വാരസ്യങ്ങളാണ് മിന്നലാക്രമണത്തിന് വഴി വെച്ചത്.

പുൽവാമക്ക് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളി‍ൽ ചാവേറാക്രമണത്തിന് ഭീകരർ പദ്ധതിയിട്ടതിനെ തുടർന്നാണ് രാജ്യം കടന്നാക്രമണം നടത്തിയതെന്ന് അറിയിച്ച വിദേശകാര്യ മന്ത്രാലയം, 300 ഓളം ഭീകരരെ ദൌത്യത്തിന്റെ ഭാഗമായി വകവരുത്തിയതായും പറഞ്ഞു. ജനവാസ മേഖലയില്‍ നിന്നും മാറി, ഉള്‍വനങ്ങളില്‍ സ്ഥിതി ചെയ്തിരുന്ന ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നും മന്ത്രാലയം വ്യക്തമാക്കി

ഉന്നതരായ കമാൻഡർമാർ മുതൽ ട്രെയ്നര്‍മാര്‍ വരെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ‌ പെടും. ജയ്ഷെ മുഹമ്മദിന്റെ പ്രധാന നേതാക്കളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്ന് വ്യോമസേനാവൃത്തങ്ങള്‍ അറിയിച്ചു.

കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന മുഫ്തി അസ്ഹര്‍ ഖാന്‍ കശ്മീരി, വിമാനം റാഞ്ചലില്‍ പങ്കെടുത്ത ഇബ്രാഹിം അസ്‍ഹര്‍ എന്നിവരും മൗലാന അമ്മര്‍, മൗലാന തല്‍ഹ സെയ്ഫ് എന്നിവരും ആക്രമണ സമയം ഭീകരകേന്ദ്രത്തിലുണ്ടായിരുന്നു. ജെയ്ഷെ മുഹമ്മദ് തലവന്‍ മഹ്‍മൂദ് അസ്ഹറിന്റെ സഹോദരനാണ് തല്‍ഹ സെയ്ഫ്.

പുലർച്ചെ മൂന്ന് മണിക്കാണ് ഇന്ത്യ പാക് അതിർത്തി കടന്ന് ആക്രമണം നടത്തിയത്. കശ്മീർ ചാവേറാക്രമണത്തിന് 11 ദിവസങ്ങൾക്ക് ശേഷം, ലേസര്‍ ഗെെഡഡ് ബോംബുകള്‍ ഉപയോഗിച്ചുള്ള പ്രത്യാക്രമണമാണ് ഇന്ത്യ നടത്തിയത്. പാക് അധീന കശ്മീരിലെ ബലാകോട്ട്, ചികോത്തി, മുസാഫറാബാദ് എന്നിവിടങ്ങളിലെ ജെയ്ശെ മുഹമ്മദിന്റെ അടക്കമുള്ള ഭീകരസംഘങ്ങളുടെ കേന്ദ്രങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്.

TAGS :

Next Story