Quantcast

ഗുജറാത്ത് അതിര്‍ത്തിയില്‍ പാക് ഡ്രോണ്‍ വെടിവെച്ചിട്ടു

മിന്നലാക്രമണത്തിന് പിന്നാലെ രാജ്യാതിർത്തികളിൽ കനത്ത ജാഗ്രതാ നിർദേശം നൽകിയിരുന്നു

MediaOne Logo

Web Desk

  • Published:

    26 Feb 2019 8:47 AM GMT

ഗുജറാത്ത് അതിര്‍ത്തിയില്‍ പാക് ഡ്രോണ്‍ വെടിവെച്ചിട്ടു
X

പാക് അതിർത്തി കടന്ന് വ്യോമ സേന മിന്നലാക്രമണം നടത്തിയതിന് പിറകെ, പാക് ചാര ഡ്രോണ്‍ വെടിവെച്ചിട്ട് ഇന്ത്യ. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഗുജറാത്തിലെ കച്ച് പ്രദേശത്താണ് ഡ്രോൺ വിമാനം തകർത്തത്.

മിന്നലാക്രമണത്തിന് പിന്നാലെ രാജ്യതിർത്തികളിൽ കനത്ത ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഇന്ത്യയുടെ അതിർത്തിയോട് ചേർന്നുള്ള കച്ചിലെ നാലിയ എയർബേസിനോട് ചേർന്നാണ് ഡ്രോൺ വെടിവെച്ചിട്ടത്. സംഭവത്തെ തുടർന്ന് ആർമി-പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. നേരത്തെ, ഇന്ത്യൻ കടന്നാക്രമണത്തിന് തിരിച്ചടി നൽകാനെത്തിയ പാക് യുദ്ധവിമാനങ്ങൾ ഇന്ത്യൻ സേനയുടെ പ്രതിരോധത്തിന് മുന്നിൽ പിന്തിരിഞ്ഞു പോയിരുന്നു.

പാകിസ്ഥാനിലെ ബലാകോട്ട്, ചികോത്തി, മുസാഫറാബാദ് പ്രദേശങ്ങളിൽ ഇന്ത്യൻ വ്യോമസേന മിന്നലാക്രമണം നടത്തിയതിന് മണിക്കൂറുകൾക്കകമാണ് പാക് ഡ്രോൺ അതിർത്തി കടന്ന് എത്തിയത്. ജെയ്ഷെ മുഹമ്മദ് ഉൾപ്പടെയുള്ള ഭീകര കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ സീനിയർ കമാൻഡർമാർ ഉൾപ്പടെയുള്ള 200 ഓളം തീവ്രവാദികളെയാണ് കൊലപ്പെടുത്തിയത്.

TAGS :

Next Story