മൗലാന ജലാലുദ്ദീന്‍ ഉമരിക്കെതിരെ വ്യാജവാര്‍ത്ത, റിപ്പബ്ലിക്ക് ടി.വി മാപ്പ് പറഞ്ഞു

കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച വാര്‍ത്തയിലായിരുന്നു ഉമരിയുടെ ചിത്രം റിപ്പബ്ലിക് ടി.വി നല്‍കിയത്.

MediaOne Logo

Web Desk

  • Updated:

    2019-03-04 07:32:25.0

Published:

4 March 2019 7:32 AM GMT

മൗലാന ജലാലുദ്ദീന്‍ ഉമരിക്കെതിരെ വ്യാജവാര്‍ത്ത, റിപ്പബ്ലിക്ക് ടി.വി മാപ്പ് പറഞ്ഞു
X
മൗലാന ജലാലുദ്ദീന്‍ ഉമരി

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അഖിലേന്ത്യ അമീര്‍ മൗലാന ജലാലുദ്ദീന്‍ ഉമരിയുടെ ചിത്രം ജമ്മുകശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നേതാവെന്ന നിലയില്‍ സംപ്രേക്ഷണം ചെയ്ത സംഭവത്തില്‍ റിപ്പബ്ലിക് ടി.വി മാപ്പ് പറഞ്ഞു. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് റിപ്പബ്ലിക് ടി.വിയുടെ മാപ്പപേക്ഷ. റിപ്പബ്ലിക് ടി.വിയുടെ വ്യാജവാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മൗലാന ജലാലുദ്ദീന്‍ ഉമരി വ്യക്തമാക്കിയിരുന്നു.

മൗലാന ജലാലുദ്ദീന്‍ ഉമരിയുടെ ചിത്രം വാര്‍ത്തയില്‍ നല്‍കിയത് വീഡിയോ എഡിറ്റര്‍ക്ക് സംഭവിച്ച പിഴവാണെന്നും വേഗത്തില്‍ തിരുത്തിയിട്ടുണ്ടെന്നും മാപ്പപേക്ഷയില്‍ പറയുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച വാര്‍ത്തയിലായിരുന്നു ഉമരിയുടെ ചിത്രം റിപ്പബ്ലിക് ടി.വി നല്‍കിയത്.

കഴിഞ്ഞ 60 വര്‍ഷമായി ജമാഅത്തെ ഇസ്‌ലാമി ഹിന്ദില്‍ പ്രവര്‍ത്തിക്കുന്ന തന്റെ പൊതുജീവിതം ജനങ്ങള്‍ക്ക് മുമ്പിലുണ്ട്. കഴിഞ്ഞ 40 വര്‍ഷമായി ഒരു ത്രൈമാസികയുടെ എഡിറ്ററായും ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന തന്നെക്കുറിച്ച് അത്തരത്തിലുള്ള ഒരു വാര്‍ത്ത നല്‍കുന്നതിന് മുമ്പ് ആ ചാനലിന് ഒന്ന് ബന്ധപ്പെടുകയെങ്കിലും ചെയ്യാമായിരുന്നുവെന്ന് ഉമരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

TAGS :

Next Story