Quantcast

‘നോട്ട് അസാധുവാക്കലിനെ പിന്തുണയ്ക്കാൻ ആർ.ബി.ഐയ്ക്ക് മേൽ ബി.ജെ.പി സമ്മർദ്ദം ചെലുത്തി’; അസാധുവാക്കൽ വലിയ അഴിമതിയാണെന്ന ആരോപണം ശക്തമാക്കി കോൺഗ്രസ് 

MediaOne Logo

Web Desk

  • Published:

    12 March 2019 7:17 AM GMT

‘നോട്ട് അസാധുവാക്കലിനെ പിന്തുണയ്ക്കാൻ ആർ.ബി.ഐയ്ക്ക് മേൽ ബി.ജെ.പി സമ്മർദ്ദം ചെലുത്തി’; അസാധുവാക്കൽ വലിയ അഴിമതിയാണെന്ന ആരോപണം ശക്തമാക്കി കോൺഗ്രസ് 
X

നോട്ട് അസാധുവാക്കലിനെ പിന്തുണയ്ക്കാൻ ആർ.ബി.ഐയ്ക്ക് മേൽ ബി.ജെ.പി സമ്മർദ്ദം ചെലുത്തിയിരുന്നതായി കോൺഗ്രസ്. നോട്ട് അസാധുവാക്കൽ ദിവസം ചേർന്ന ആർ.ബി.ഐ ബോർഡ് യോഗത്തിന്റെ മിനിറ്റ്സിന്റെ പകർപ്പ് പുറത്ത് വിട്ടാണ് ആരോപണം. കോൺഗ്രസ് ഭരണത്തിലെത്തിയാൽ നോട്ട് അസാധുവാക്കലിന് ശേഷം നടത്തിയ നിക്ഷേപങ്ങളെ പറ്റി സമഗ്ര അന്വേഷണം നടത്തുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കി.

നോട്ട് അസാധുവാക്കൽ വലിയ അഴിമതിയാണെന്നും ആർ.ബി.ഐയെ തള്ളിക്കൊണ്ട് കേന്ദ്രസർക്കാർ നടത്തിയതാണ് എന്നുമുള്ള ആരോപണം നേരത്തെ തന്നെ കോൺഗ്രസ് ഉന്നയിക്കുന്നുണ്ട്. ആ ആരോപണങ്ങൾക്ക് തെളിവുകൾ നിരത്തിയിരിക്കുകയാണ് കോൺഗ്രസ്. 2016 നവംബർ എട്ടിന് 500,1000 നോട്ടുകൾ അസാധുവാക്കുന്നതിന് മണിക്കൂറുകൾ മുമ്പ് ചേർന്ന ആർ.ബി.ഐ ബോർഡ് യോഗ മിനിട്ട്സ് പകർപ്പാണ് കോൺഗ്രസ് പുറത്തുവിട്ടിട്ടുള്ളത്.നാല് കാര്യങ്ങളിൽ എതിർപ്പ് ആർ.ബി.ഐ ബോർഡ് കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു എന്ന് രേഖകളിൽ വ്യക്തമാണ്.

ബോർഡിന്റെ മുൻകൂർ അനുമതി കൂടാതെയാണ് പ്രധാനമന്ത്രി നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചത്. ആഴ്ചകൾ കഴിഞ്ഞ് ഡിസംബർ 16-നാണ് ബോഡി യോഗം ചേർന്ന് അനുമതി നൽകിയത്. നടപ്പുസാമ്പത്തിക വർഷത്തെ ജി.ഡി.പിയെ നോട്ട് അസാധുവാക്കൽ ബാധിക്കുമെന്ന് ആർ.ബി.ഐ അറിയിച്ചിരുന്നു. രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന കള്ളനോട്ട് അനുപാതം കണക്കു നോക്കുമ്പോൾ കുറവാണെന്നും വ്യക്തമാക്കിയിരുന്നു. കള്ളപ്പണം കൂടുതലും സ്വർണമായും ഭൂമിയുമായാണ് ശേഖരിക്കുന്നത് എന്നതിനാൽ നോട്ടുനിരോധനം ബാധിക്കില്ലെന്നും ആർ.ബി.ഐ ബോർഡ് വ്യക്തമാക്കിയിരുന്നതായി രേഖകളിലുണ്ട്. വിവരാവകാശ പ്രവർത്തകൻ വെങ്കിടേഷ് നായക്കാണ് ഈ രേഖകൾ പുറത്തുകൊണ്ടുവന്നത്.

TAGS :

Next Story