Quantcast

ഗോവയില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് കോണ്‍ഗ്രസ് 

മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ചികിത്സയില്‍ തുടരവെ ഗോവയില്‍ സര്‍ക്കാറുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ്.

MediaOne Logo

Web Desk

  • Published:

    16 March 2019 2:59 PM GMT

ഗോവയില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് കോണ്‍ഗ്രസ് 
X

മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ചികിത്സയില്‍ തുടരവെ ഗോവയില്‍ സര്‍ക്കാറുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ച് വീണ്ടും കോണ്‍ഗ്രസ്. ഇത് സംബന്ധിച്ച് ഗവര്‍ണര്‍ മൃദുല സിന്‍ഹക്ക് പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവേല്‍ക്കര്‍ കത്ത് നല്‍കി.

ഗോവയില്‍ ബി-ജെ.പി സഖ്യത്തിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. നിലവിലെ സര്‍ക്കാറിനെ പിരിച്ചുവിട്ട് ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കണമെന്നും കത്തിലൂടെ ആവശ്യപ്പെടുന്നു. അതേസമയം കോണ്‍ഗ്രസ് കത്ത് നല്‍കിയതിന് പിന്നാലെ ബി.ജെ.പി തങ്ങളുടെ എം.എല്‍.എമാരുടെ യോഗം വിളിച്ചു.

ബി.ജെ.പി എം.എല്‍.എ ആയിരുന്ന ഫ്രാന്‍സിസ് ഡിസൂസ മരിച്ചതോടെ 40 അംഗ നിയമസഭയില്‍ ബി.ജെ.പിയുടെ അംഗബലം 13 ആയി കുറഞ്ഞിരുന്നു. കോണ്‍ഗ്രസിന് 14 എം.എല്‍എമാരാണുള്ളത്. എന്നാല്‍ മഹാഗോമന്തക് പാര്‍ട്ടിയുടെയും ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. ഫെബ്രുവരി പതിനാലിനാണ് ഫ്രാന്‍സിസ് ഡിസൂസ അന്തരിച്ചത്.

16 എം.എല്‍.എമാര്‍ കോണ്‍ഗ്രസിന് ഉണ്ടായിരുന്നെങ്കിലും രണ്ട് പേര്‍ രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. അതിനാല്‍ തന്നെ 37 അംഗ സഭയാണ് നിലവിലുള്ളത്. പാൻക്രിയാസ് കാന്‍സര്‍ ബാധിച്ചതിനെ തുടർന്നു മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ചികിത്സയിലാണ്.

TAGS :

Next Story