Quantcast

മനോഹര്‍ പരീക്കര്‍ക്ക് രാജ്യത്തിന്‍റെ അന്ത്യാഞ്ജലി

വൈകിട്ട് അഞ്ചരയോടെ പനാജിയിലെ മിരാമര്‍ ബീച്ചില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം

MediaOne Logo

Web Desk

  • Published:

    18 March 2019 2:23 PM GMT

മനോഹര്‍ പരീക്കര്‍ക്ക് രാജ്യത്തിന്‍റെ അന്ത്യാഞ്ജലി
X

അന്തരിച്ച ഗോവ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കര്‍ക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി. വൈകിട്ട് അഞ്ചരയോടെ പനാജിയിലെ മിരാമര്‍ ബീച്ചില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയ നേതാക്കള്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തി.

പൊതുദര്‍ശനത്തിന് വെച്ചിരുന്ന പനാജിയിലെ കലാ അക്കാദമിയില്‍ നിന്ന് വിലാപയാത്രയായാണ് ഭൌതിക ശരീരം മിരാമറിലെത്തിച്ചത്. നേരത്തെ പഞ്ചിമിലെ ബി.ജെ.പി ആസ്ഥാനത്തും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. രാഷ്ട്രീയത്തിനതീതമായി ഗോവയിലെ പൊതുസ്വീകാര്യനായിരുന്ന പരീക്കര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ജനങ്ങള്‍ ഒഴുകിയെത്തി.

രാവിലെ പ്രത്യേക കേന്ദ്ര മന്ത്രിസഭ ചേര്‍ന്ന് പരീക്കര്‍ക്ക് അനുശോചനം രേഖപ്പെടുത്തി. രാജ്യത്ത് ഒരു ദിവസത്തെയും സംസ്ഥാനത്ത് ഏഴ് ദിവസത്തെയും ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. പാന്‍ക്രിയാസ് അര്‍ബുദം മൂര്‍ഛിച്ച് ഇന്നലെ വൈകീട്ടോടെയായിരുന്നു ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ അന്ത്യം.

TAGS :

Next Story