Quantcast

ഗോവയില്‍ ബി.ജെ.പി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചു

വോട്ടെടുപ്പില്‍ 20 എം.എല്‍.എമാരുടെ പിന്തുണ ലഭിച്ചു. 15 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.

MediaOne Logo

Web Desk

  • Published:

    20 March 2019 8:12 AM GMT

ഗോവയില്‍ ബി.ജെ.പി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചു
X

ഗോവയില്‍ പുതുതായി അധികാരമേറ്റ പ്രമോദ് സാവന്ത് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചു. വോട്ടെടുപ്പില്‍ 20 എം.എല്‍.എമാരുടെ പിന്തുണ ലഭിച്ചു. 15 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.

മനോഹര്‍ പരീക്കറിന്റെ മരണത്തെ തുടര്‍ന്നാണ് ഗോവയിൽ മുഖ്യമന്ത്രിയടക്കം 12 അംഗ മന്ത്രിസഭ അധികാരമേറ്റത്. 40 അംഗ നിയമസഭയില്‍ നിലവില്‍ 36 പേരാണുള്ളത്. ബി.ജെ.പിയുടെ 11 എം.എല്‍.എമാരും മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെയും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെയും മൂന്ന് വീതം എം.എല്‍.എമാരും മൂന്ന് സ്വതന്ത്ര എം.എല്‍.എമാരും സര്‍ക്കാരിനെ പിന്തുണച്ച് വോട്ട് ചെയ്തു. 14 കോണ്‍ഗ്രസ് എം.എല്‍.എമാരും ഒരു എന്‍.സി.പി എം.എല്‍.എയുമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.

40 അംഗ നിയമസഭയില്‍ രണ്ട് എം.എല്‍.എമാര്‍ മരിച്ചു, രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചു. ഇതോടെയാണ് അംഗസംഖ്യ 36 ആയി ചുരുങ്ങിയത്. 14 എം.എല്‍.എമാരുള്ള കോണ്‍ഗ്രസാണ് ഗോവയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. ഈ സാഹചര്യത്തിലും സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കാത്തതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് നേരത്തെ കോണ്‍ഗ്രസ് ഉന്നയിച്ചത്.

ये भी पà¥�ें- പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായി ചുമതലയേറ്റു

TAGS :

Next Story