Quantcast

പുല്‍വാമ ഭീകരാക്രമണം ഗൂഢാലോചന- രാം ഗോപാല്‍ യാദവ്

ഒരുപക്ഷേ അന്വേഷണം ചെന്നെത്തുക മുതിര്‍ന്ന നേതാക്കളിലാകാമെന്നും എസ്.പി നേതാവ്

MediaOne Logo

Web Desk

  • Published:

    21 March 2019 9:45 AM GMT

പുല്‍വാമ ഭീകരാക്രമണം ഗൂഢാലോചന- രാം ഗോപാല്‍ യാദവ്
X

പുല്‍വാമ ഭീകരാക്രമണം ഗൂഢാലോചനയെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ലക്ഷ്യം വെച്ചാണ് ഇത്തരത്തിലുള്ള നീക്കം നടന്നത്. കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗൂഢാലോചന അന്വേഷിക്കുമെന്നും രാംഗോപാല്‍ യാദവ് പറഞ്ഞു. സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയ രാം ഗോപാല്‍ മാപ്പ് പറയണമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. ഉത്തര്‍പ്രദേശിലെ സഫായില്‍ നടന്ന ഹോളി ആഘോഷത്തിനിടെയാണ് രാംഗോപാല്‍ യാദവിന്റെ മോദി സര്‍ക്കാരിനെതിരായ ആരോപണം.

പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ ഇക്കാര്യം അന്വേഷിക്കും. അന്വേഷണം ഒരു പക്ഷേ എത്തിനില്‍ക്കുക മുതിര്‍ന്ന നേതാക്കളിലായിരിക്കുമെന്നും രാം ഗോപാല്‍ യാദവ് കൂട്ടിച്ചേര്‍ത്തു. പുല്‍വാമ ഭീകരാക്രമണവും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും മോദിയും പാകിസ്താനും തമ്മിലുള്ള മാച്ച് ഫിക്സിങായിരുന്നു എന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ബി.കെ ഹരിപ്രസാദും ആരോപിച്ചിരുന്നു. വ്യോമാക്രമണത്തിന് തെളിവ് ചോദിക്കുകയാണ് പ്രതിപക്ഷമെന്ന കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവനക്ക് മറുപടി നല്‍കവെയായിരുന്നു ഹരിപ്രസാദിന്റെ ആരോപണം.

TAGS :

Next Story