Quantcast

ഫാ. ആന്റണി മാടശ്ശേരിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് പഞ്ചാബ് പൊലീസ്

16 കോടി പിടിച്ചെടുത്ത് 9കോടി മാത്രമാണ് പഞ്ചാബ് പൊലീസ് ആദായ നികുതിവകുപ്പിന് കൈമാറിയതെന്നും ഓഫീസില്‍ അതിക്രമിച്ചുകയറി തോക്കു ചൂണ്ടിയാണ് പണംപിടിച്ചെടുത്തതെന്നുമായിരുന്നു ആന്റണി മാടശ്ശേരിയുടെ ആരോപണം 

MediaOne Logo

Web Desk

  • Published:

    1 April 2019 7:57 AM GMT

ഫാ. ആന്റണി മാടശ്ശേരിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് പഞ്ചാബ് പൊലീസ്
X

ഫാദര്‍ ആന്റണി മാടശ്ശേരിയുടെ ആരോപണങ്ങളെ നിഷേധിച്ച് പഞ്ചാബ് പോലീസ്. ആന്റണി മാടശ്ശേരിയില്‍ നിന്ന് പണം പിടിച്ചെടുത്തത് വാഹന പരിശോധനയ്ക്കിടെയാണെന്നും പൊലീസ് വ്യക്തമാക്കി. 16 കോടി 65 ലക്ഷം പിടിച്ചെടുത്തെങ്കിലും 9 കോടി 66 ലക്ഷം മാത്രമാണ് ആദായനികുതി വകുപ്പിന് നല്‍കിയതെന്ന് കഴിഞ്ഞ ദിവസം ഫാദര്‍ ആന്റണി മാടശ്ശേരി ആരോപിച്ചിരുന്നു.

പിടിച്ചെടുത്ത പണത്തിന്റെ കണക്ക് ഇതുവരെ വ്യക്തമാക്കാന്‍ വൈദികനും കൂട്ടര്‍ക്കും കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഗുരുതര ആരോപണങ്ങള്‍ പൊലീസിനെതിരെ വൈദികന്‍ ഉന്നയിച്ചത്. പൊലീസ് പിടിച്ചെടുത്ത പണം മുഴുവന്‍ ആദായ നികുതി വകുപ്പിന് നല്‍കിയില്ലെന്നും വാഹനപരിശോധനയിലല്ല പണം പിടിച്ചെടുത്തതെന്നുമായിരുന്നു വൈദികന്‍ പറഞ്ഞത്.

ഹൈവേയിലെ റെയ്ഡിലൂടെ പണം പിടിച്ചെടുത്തെന്ന പൊലീസ് വാദം തെറ്റാണെന്നും സഹോദയ കമ്പനിയില്‍ കടന്നുകയറി തോക്ക് ചൂണ്ടിയാണ് പണം പിടിച്ചെടുത്തതെന്നുമായിരുന്നു ആന്റണി മാടശ്ശേരിയുടെ ആരോപണം. ഇതും തെറ്റാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

സന്നദ്ധ സംഘടനകള്‍ക്ക് ലഭിക്കുന്ന സംഭാവനക്ക് ആദായ നികുതി നിയമത്തില്‍ നല്‍കുന്ന ഇളവ് ദുരുപയോഗപ്പെടുത്തി കള്ളപ്പണം വെളുപ്പിക്കാന്‍ ഫാ.ആന്റണി ശ്രമിച്ചോ എന്ന് ഇന്‍കം ടാക്‌സ് അന്വേഷിക്കുന്നുണ്ട്.

TAGS :

Next Story