Quantcast

ഇനി എല്ലാവര്‍ക്കും ന്യായം; കോണ്‍ഗ്രസ് മുദ്രാവാക്യം പുറത്തിറക്കി 

മിനിമം വരുമാന പദ്ധതിയില്‍ മാത്രമല്ല സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും നീതി ഉറപ്പാക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്ന് വ്യക്തമാക്കുന്നതാണ് മുദ്രാവാക്യം.

MediaOne Logo

Web Desk

  • Published:

    7 April 2019 1:25 PM GMT

ഇനി എല്ലാവര്‍ക്കും ന്യായം; കോണ്‍ഗ്രസ് മുദ്രാവാക്യം പുറത്തിറക്കി 
X

ഇനി എല്ലാവര്‍ക്കും ന്യായം എന്ന പ്രചാരണ മുദ്രാവാക്യവുമായി കോണ്‍ഗ്രസ്. മിനിമം വരുമാന പദ്ധതിയില്‍ മാത്രമല്ല സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും നീതി ഉറപ്പാക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്ന് വ്യക്തമാക്കുന്നതാണ് മുദ്രാവാക്യം.

അബ് ഹോഗ ന്യായ് അഥവാ ഇനി എല്ലാവർക്കും ന്യായം എന്നാണ് കോണ്‍ഗ്രസ് മുദ്രാവാക്യം. ദരിദ്ര കുടുംബങ്ങൾക്ക് മിനിമം വരുമാനം ഉറപ്പാക്കുന്ന ‘ന്യായ് പദ്ധതി’ക്ക് പ്രാധാന്യം നല്‍കുന്നതും തൊഴിലില്ലായ്മ, ദാരിദ്ര്യം, കാര്‍ഷിക പ്രശ്നങ്ങള്‍, സ്ത്രീസുരക്ഷ, ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമം, ജി.എസ്.ടി ഉണ്ടാക്കിയ പ്രതിസന്ധി തുടങ്ങിയവയില്‍ നിന്നും മോചനമെന്നും അര്‍ത്ഥമാക്കുന്നതാണ് മുദ്രാവാക്യം.

എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രചാരണ വിഭാഗം ചെയർമാൻ ആനന്ദ് ശർമ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മോത്തിലാല്‍ വോറ, പ്രചാരണ സമിതി അംഗങ്ങളായ പവന്‍ ഖേര, രാജീവ് ശുക്ല എന്നിവര്‍ ചേര്‍ന്നാണ് മുദ്രാവാക്യം പുറത്തിറക്കിയത്.

ജാവേദ് അക്തര്‍ വരികളെഴുതി‍ നിഖിൽ അദ്വാനി സംവിധാനവും നിർമ്മാണവും നിര്‍വഹിച്ചിരിക്കുന്ന മുദ്രാവാക്യം മലയാളം അടക്കമുള്ള വിവിധ പ്രാദേശിക ഭാഷകളിലും തയ്യാറാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തെ തുടര്‍ന്ന് പ്രചാരണ ഗാനത്തിൽ നിന്നും ചില വരികൾ നീക്കം ചെയ്തു. സാമുദായിക സൗഹാർദത്തിന് എതിരാണ് വരികള്‍ എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻറെ കണ്ടെത്തല്‍.

ഒരിക്കല്‍കൂടി മോദി സര്‍ക്കാര്‍ എന്ന പേരില്‍ എന്‍.ഡി.എ സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ നിരത്തിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് ഗാനം പുറത്തിറക്കിയിരിക്കുന്നത് ബി.ജെ.പി നാളെ പ്രകടന പത്രിക പുറത്തിറക്കും.

TAGS :

Next Story