Quantcast

‘നോട്ട് അസാധുവാക്കൽ വലിയ അഴിമതി’; പുതിയ വലിയ വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ്

ഹോട്ടലിൽ സൂക്ഷിച്ച നോട്ടിന്റെയും ഗുജറാത്തിൽ കൃഷി മന്ത്രിയുടെ ഓഫീസിൽ നടന്ന ചർച്ചയുടെയും ദൃശ്യങ്ങൾ പുറത്ത് വിട്ടായിരുന്നു കോൺഗ്രസിന്റെ പുതിയ വെളിപ്പെടുത്തല്‍

MediaOne Logo

Web Desk

  • Published:

    17 April 2019 9:24 AM GMT

‘നോട്ട് അസാധുവാക്കൽ വലിയ അഴിമതി’;  പുതിയ വലിയ വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ്
X

നോട്ട് നിരോധനത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ്. നോട്ടസാധുവാക്കലിന് മുൻപ് വിദേശത്തു നിന്ന് പുതിയ നോട്ട് അച്ചടിച്ചു കടത്തിയെന്ന ആരോപണം ശരിയെന്ന് തെളിഞ്ഞതായി കോണ്‍ഗ്രസ്. സ്റ്റിംഗ് ഓപ്പറേഷൻ വീഡിയോയിൽ ഉള്ളയാൾ നേരത്തെ ഐബി ഫീൽഡ് അസിസ്റ്റന്റ് ആയിരുന്നുവെന്ന് കേന്ദ്ര സർക്കാർ തന്നെ സ്ഥിരീകരിച്ചു. ഇയാളെ സർവീസിൽ നിന്ന് പുറത്താക്കിയിരുന്നെന്ന ക്യാബിനറ്റ് സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ നിന്ന് തന്നെ ഇടപാടിലെ ഇയാളുടെ പങ്കു വ്യക്തമാണെന്ന് കപിൽ സിബൽ ആരോപിച്ചു.

ഹോട്ടലിൽ സൂക്ഷിച്ച നോട്ടിന്റെയും ഗുജറാത്തിൽ കൃഷി മന്ത്രിയുടെ ഓഫീസിൽ നടന്ന ചർച്ചയുടെയും ദൃശ്യങ്ങൾ പുറത്ത് വിട്ടായിരുന്നു കോൺഗ്രസിന്റെ പുതിയ വെളിപ്പെടുത്തല്‍. ചർച്ചയിൽ ഡി.സി.പി വദേക്കർ ,ബാങ്ക് ഓഫ് ഇന്ത്യ തലവൻ രുസ്തം ദാരുവാല എന്നിവരും പങ്കെടുത്തിരുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

നോട്ട് വിനിമയം അമിത് ഷാക്ക് അറിവുണ്ടായിരുന്നു എന്ന് ദൃശ്യങ്ങളിലെ സംഭാഷണത്തിൽ വ്യക്തമാണ്. മുബൈയിലെ ട്രിനാഡ ഹോട്ടലിൽ ബാങ്ക് ഓഫ് ഇന്ത്യാ ഉദ്യോഗസ്ഥർ അടക്കം പങ്കെടുത്ത ദൃശ്യങ്ങളും പുറത്തു വിട്ടു. നോട്ട് നിരോധന സമയത്തു പഴയ നോട്ടുകൾ ബാങ്കിൽ കൈമാറാനുള്ള സമയ പരിധി കഴിഞ്ഞിട്ടും കോടിക്കണക്കിന് രൂപ കൈമാറ്റം ചെയ്യപ്പെട്ടിരുന്നു, അഹ്മദാബാദിലെ ബി.ജെ.പി ഓഫീസ് കേന്ദ്രീകരിച്ചു നടന്നത് വ്യാപക അഴിമതിയെന്ന് കോൺഗ്രസ് ആരോപിച്ചു. 2017 മാർച്ചിലെ വീഡിയോകൾ പുറത്ത് വിട്ട് കൊണ്ടാണ് കോണ്‍ഗ്രസ് വെളിപ്പെടുത്തല്‍ നടത്തിയത്.

TAGS :

Next Story