Quantcast

‘ആന്റി റോമിയോ സ്ക്വാ‍ഡ്’ രൂപീകരിച്ചത് അസംഖാനെപ്പോലുള്ളവര്‍ക്ക് വേണ്ടിയെന്ന് യോഗി

ജയപ്രദക്കെതിരായ അസംഖാന്റെ പരാമര്‍ശം വിവാദമയാതോടെ, ഞങ്ങളുടെ സര്‍ക്കാര്‍ ഇത്തരം സ്കാഡുകള്‍ രൂപീകരിച്ചത് അസംഖാനെപ്പോലുള്ളവര്‍ക്ക് വേണ്ടിയായിരുന്നു എന്നാണ് യോഗിയുടെ പരിഹാസം.

MediaOne Logo

Web Desk

  • Published:

    20 April 2019 8:30 AM GMT

‘ആന്റി റോമിയോ സ്ക്വാ‍ഡ്’ രൂപീകരിച്ചത് അസംഖാനെപ്പോലുള്ളവര്‍ക്ക് വേണ്ടിയെന്ന് യോഗി
X

മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ഉടന്‍ രൂപീകരിച്ച് വിവാദമായ ‘ആന്റി റോമിയോ സ്‌ക്വാഡ്’ വീണ്ടും കുത്തിപ്പൊക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റാംപുരിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും ബോളിവുഡ് നടിയുമായ ജയപ്രദക്കു നേരെ സമാജ് വാദ് പാര്‍ട്ടി നേതാവ് അസംഖാന്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് യോഗി രംഗത്ത് വന്നത്. അസംഖാനെപ്പോലുള്ളവര്‍ക്ക് വേണ്ടിയാണ് താന്‍ ആന്റി റോമിയോ സ്ക്വാ‍ഡ് രൂപീകരിച്ചതെന്നാണ് യോഗിയുടെ പ്രതികരണം.

പൊതുസ്ഥലങ്ങളില്‍ സ്ത്രീള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാനായിരുന്നു, സംസ്ഥാനത്തുടനീളം ചെറിയ പൊലീസ് സംഘങ്ങളെ നിയോഗിച്ച് യോഗി ആന്റി റോമിയോ സ്‌ക്വാഡുകള്‍ക്ക് രൂപം നല്‍കിയത്. എന്നാല്‍ നിരപരാധികളായ ആളുകളെ പൊലീസ് അക്രമിക്കുകയും ഇത് പിന്നീട് വിവാദമാവുകയും ചെയ്തു. ആന്റി റോമിയോ സ്ക്വാഡിനെതിരെ പ്രതിപക്ഷവും ശക്തമായി രംഗത്ത് വന്നിരുന്നു. ജയപ്രദക്കെതിരായ അസംഖാന്റെ പരാമര്‍ശം വിവാദമയാതോടെ, ഞങ്ങളുടെ സര്‍ക്കാര്‍ ഇത്തരം സ്കാഡുകള്‍ രൂപീകരിച്ചത് അസംഖാനെപ്പോലുള്ളവര്‍ക്ക് വേണ്ടിയായിരുന്നു എന്നാണ് യോഗിയുടെ പരിഹാസം.

ये भी पà¥�ें- യുപിയില്‍ ആന്റി റോമിയോ സ്ക്വാഡിന്റെ അതിക്രമം; യുവാവിന്റെ തല മുണ്ഡനം ചെയ്തു

ये भी पà¥�ें- ഷേക്സ്പിയറിന്റെ റോമിയോ വെറുമൊരു പൂവാലനോ ?

ജയപ്രദക്കെതിരായ അസംഖാന്റെ ‘കാക്കി അണ്ടര്‍വെയര്‍’ പരാമര്‍ശമായിരുന്നു വിവാദമായത്. ‘’നിങ്ങള്‍ ഇവരെ 10 വര്‍ഷം നിങ്ങളുടെ ജനപ്രതിനിധിയാക്കി. പക്ഷേ ഇവരുടെ തനിനിറം മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് 17 വര്‍ഷം വേണ്ടിവന്നു. പക്ഷേ ഈ വ്യക്തി കാക്കി നിറത്തിലുളള അടിവസ്ത്രമാണ് ധരിക്കുതെന്ന് 17 ദിവസത്തിനുള്ളില്‍ മനസ്സിലാക്കാന്‍ എനിക്കു കഴിഞ്ഞു.'’ ഇതായിരുന്നു അസംഖാന്റെ വിവാദ പ്രസ്താവന. ‌

ഇതേതുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അസംഖാനെ വിമര്‍ശിക്കുകയും 72 മണിക്കൂര്‍ പ്രചാരണത്തില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു. സമാജ് വാദ് പാര്‍ട്ടി ടിക്കറ്റില്‍ റാംപുരില്‍ നിന്ന് രണ്ട് തവണ പാര്‍ലമെന്റെ് തെരഞ്ഞെടുപ്പില്‍ വിജയിച്ചയാളാണ് ജയപ്രദ. പിന്നീട് 2010ല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുകയായിരുന്നു.

ये भी पà¥�ें- നടി ജയപ്രദ ബി.ജെ.പിയില്‍ ചേര്‍ന്നു

ये भी पà¥�ें- ജയ പ്രദക്ക് നേരെ അപകീര്‍ത്തികരമായ പരാമര്‍ശം; അസം ഖാനെതിരെ എഫ്.ഐ.ആര്‍

TAGS :

Next Story