Quantcast

‘ഇന്ദിര ഗാന്ധിയുമായി താരതമ്യം ചെയ്യാനാവില്ല, എങ്കിലും  അതുപോലെ ഇന്ത്യയെ സേവിക്കും’ പ്രിയങ്ക

മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുമായി തന്നെ താരതമ്യം ചെയ്യാനാവില്ലെന്നും രാജ്യത്തെ സേവിക്കുന്നതിലൂടെ ഇന്ദിര ഗന്ധിയുടെ കാല്‍പ്പാടുകള്‍ പിന്തുടരുമെന്നും പ്രിയങ്ക.

MediaOne Logo

Web Desk

  • Published:

    21 April 2019 6:18 AM GMT

‘ഇന്ദിര ഗാന്ധിയുമായി താരതമ്യം ചെയ്യാനാവില്ല, എങ്കിലും  അതുപോലെ ഇന്ത്യയെ സേവിക്കും’ പ്രിയങ്ക
X

മുന്‍ പ്രധാനമന്ത്രിയും തന്റെ മുത്തശ്ശി കൂടിയുമായ ഇന്ദിര ഗാന്ധിയുമായി താരതമ്യം ചെയ്യാന്‍ മാത്രം താന്‍ ആളല്ലെന്ന് പ്രിയങ്ക ഗാന്ധി. രാജ്യത്തെ സേവിക്കുന്നതിലൂടെ ഇന്ദിര ഗാന്ധിയുടെ കാല്‍പ്പാടുകള്‍ പിന്തുടരുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

‘’ഇന്ദിരാഗാന്ധിയുടെ മുന്നില്‍ ഞാന്‍ ഒന്നുമല്ല. പക്ഷേ സേവനം ചെയ്യാനുള്ള ആഗ്രഹം എന്റെയും എന്റെ സഹോദരന്റെയും(രാഹുല്‍ ഗാന്ധി) ഹൃദയത്തില്‍ തന്നെയുണ്ട്. ഞങ്ങളെ ആര്‍ക്കും അതില്‍ നിന്നും മാറ്റിനിര്‍ത്താന്‍ കഴിയില്ല. ‍ഞങ്ങള്‍ നിങ്ങളെ സേവിക്കുന്നത് തുടരും.'’ പ്രിയങ്ക പറഞ്ഞു. ഇത് ആദ്യമായല്ല മുത്തശ്ശി ഇന്ദിര ഗാന്ധിയുമായി പ്രിയങ്ക താരതമ്യം ചെയ്യപ്പെടുന്നത്.

അതേസമയം, ബി.ജെ.പി പ്രവര്‍ത്തിക്കുന്നത് സ്വന്തം പുരോഗതിക്ക് വേണ്ടി മാത്രമാണെന്ന് ബി.ജെ.പിയെ കടന്നാക്രമിച്ചുകൊണ്ട് പ്രിയങ്ക പറഞ്ഞു. ‘’സര്‍ക്കാരുകള്‍ രണ്ട് തരത്തിലുണ്ട്. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതും സ്വന്തം പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതും. ബി.ജെ.പി സര്‍ക്കാര്‍ അവരുടെ പ്രശസ്തിക്ക് വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.’’ പ്രിയങ്ക പറ‍ഞ്ഞു.

പ്രധാനമന്തി നരേന്ദ്ര മോദിയെയും രാഹുല്‍ ഗാന്ധിയെയും തമ്മില്‍ താരതമ്യപ്പെടുത്തിയപ്പോള്‍, ‘’ഈ രണ്ട് പേരെയും ഒന്നു നോക്കൂ, ഒരാള്‍ക്ക് സഹിക്കാനുള്ള ശേഷിയില്ല. ഈ ജനങ്ങള്‍(ബി.ജെ.പി) എല്ലാ ദിവസവും അവനെ(രാഹുല്‍ ഗാന്ധി) അധിക്ഷേപിക്കുന്നു. അമ്മ, അച്ഛന്‍, മുത്തശ്ശി എന്നിവരെക്കുറിച്ചെല്ലാം പറയുന്ന അപവാദങ്ങള്‍ അവന്‍ പുഞ്ചിരിച്ചാണ് കേള്‍ക്കുന്നത്.’’ എന്നായിരുന്നു പ്രിയങ്കയുടെ മറുപടി.

രാഷ്ട്രീയത്തില്‍ സജീവമായ പ്രിയങ്കയെ, 'ഇന്ദിര തിരിച്ചുവരുന്നു' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ലക്‌നൗവില്‍ പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തത്. പ്രിയങ്കയെ ഇന്ദിര ഗാന്ധിയുമായി താരതമ്യം ചെയ്ത പോസ്റ്ററുകളും ഉയര്‍ന്നുവന്നിരുന്നു.

TAGS :

Next Story