Quantcast

ഓടിക്കൊണ്ടിരിക്കുന്ന ട്രയിനില്‍ വെച്ച് 11 വയസുകാരിയെ സൈനികന്‍ മാനഭംഗപ്പെടുത്തി

പോക്സോ ആക്ട് പ്രകാരം കേസെടുത്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കി

MediaOne Logo

Web Desk

  • Published:

    22 April 2019 6:23 AM GMT

ഓടിക്കൊണ്ടിരിക്കുന്ന ട്രയിനില്‍ വെച്ച് 11 വയസുകാരിയെ സൈനികന്‍ മാനഭംഗപ്പെടുത്തി
X

ഓടിക്കൊണ്ടിരിക്കുന്ന ട്രയിനില്‍ വച്ച് സൈനികന്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതായി പരാതി. ശനിയാഴ്ച നവ്‍യുഗ് എക്സ്പ്രസ്സില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സൈനികന്‍ മാനഭംഗപ്പെടുത്തിയത്. ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് സംഭവം നടന്നത്. സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ ആക്ട് പ്രകാരം കേസെടുത്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കി. വൈഷ്ണോ ദേവി സന്ദര്‍ശനത്തിനു ശേഷം ഭോപ്പാലിലേക്ക് തിരികെ പോകുന്ന വഴിയാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടന്നത്.

ഏപ്രിൽ 19 ന് കാത്രയില്‍ നിന്നും ഭോപ്പാലിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ അതേ കോച്ചില്‍ യാത്ര ചെയ്ത എം.ഗാഞ്ചിയ ഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് മാനഭംഗപ്പെടുത്തിയത്. ട്വിറ്ററിലൂടെയാണ് പൊലീസ് ഇക്കാര്യം അറിയുന്നത്. ഫരീദാബാദില്‍ വെച്ച് മിലിട്ടറി പൊലീസിനെ വിവരം കൈമാറുകയും ആഗ്രയില്‍ വെച്ച് കുറ്റവാളിയെ പോക്സോ നിയമ പ്രകാരം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ ജയിലിലേക്ക് അയച്ചു.

TAGS :

Next Story