Quantcast

‘സ്മാര്‍ട്ട് സിറ്റി കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രിക്കു പോലുമറിയില്ല’  ദ്വിഗ് വിജയ് സിംഗ്

വ്യാവസായിക പുരോഗമനത്തിനും സാറ്റലൈറ്റ് പട്ടണമെന്ന വാഗ്ദാനത്തിനുമപ്പുറം എല്ലാ ഭവനരഹിതര്‍ക്കും വീട് വെച്ച് നല്‍കുമെന്ന് സിംഗ് ആഹ്വാനം ചെയ്തു.

MediaOne Logo

Web Desk

  • Published:

    22 April 2019 6:41 AM GMT

‘സ്മാര്‍ട്ട് സിറ്റി കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രിക്കു പോലുമറിയില്ല’  ദ്വിഗ് വിജയ് സിംഗ്
X

സ്മാര്‍ട്ട് സിറ്റി കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പോലും അറിയില്ലെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ഭോപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ദ്വിഗ് വിജയ് സിംഗ്. ഭോപ്പാല്‍ ഉള്‍പ്പെടെ നൂറ് സ്മാര്‍ട്ട് സിറ്റികളുടെ രൂപീകരണത്തിനായി മോദി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച സ്മാര്‍ട്ട് സിറ്റി മിഷനെക്കുറിച്ചായിരുന്നു ദ്വിഗ് വിജയ് സിംഗിന്റെ പരിഹാസം. വാര്‍ത്താ സമ്മേളനത്തില്‍ ഭോപ്പാലിന്റെ ഭാവി പദ്ധതികളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്മാര്‍ട്ട് സിറ്റിയാക്കാനുള്ള നീക്കത്തില്‍ ഭോപ്പാലിന് അതിന്റെ പച്ചപ്പ് നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ ഓഹരിയുടമകളോടും ചര്‍ച്ച നടത്തി 2020ല്‍ ഭോപ്പാലിന്റെ ഭാവി പരിപാടികളെക്കുറിച്ചുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. നഗരത്തിന്റെ ആവശ്യങ്ങളുള്‍പ്പെടുത്തി ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാറുണ്ടെന്നും എന്നാല്‍ കഴിഞ്ഞ 15 വര്‍ഷമായി ബി.ജെ.പി സര്‍ക്കാര്‍ അത് തള്ളിക്കളഞ്ഞെന്നും അദ്ദേഹം ആരോപിച്ചു. വ്യാവസായിക പുരോഗമനത്തിനും സാറ്റലൈറ്റ് പട്ടണമെന്ന വാഗ്ദാനത്തിനുമപ്പുറം എല്ലാ ഭവനരഹിതര്‍ക്കും വീട് വെച്ച് നല്‍കുമെന്നും, ഭോപ്പാലിലെ എല്ലാ വാര്‍ഡിലും ആശുപത്രി നിര്‍മ്മിക്കുമെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദ്വിഗ് വിജയ് സിംഗ് വാഗ്ദാനം നല്‍കി.

TAGS :

Next Story