മോദിക്ക് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വക ക്ലീന്‍ ചിറ്റ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി ഒന്നാം നമ്പർ അഴിമതിക്കാരനായാണ് അന്തരിച്ചതെന്നായിരുന്നു മോദി പ്രസംഗിച്ചത്

MediaOne Logo

Web Desk

  • Updated:

    2019-05-07 17:11:04.0

Published:

7 May 2019 5:11 PM GMT

മോദിക്ക് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വക ക്ലീന്‍ ചിറ്റ്
X

മോദിക്ക് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാജീവ്
ഗാന്ധിക്കെതിരായ പരാമര്‍ശത്തിലാണ് മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ക്ലീന്‍ ചിറ്റ് നൽകിയതെന്ന് വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ റിപ്പോർട്ട് ചെയ്തു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുൻ പ്രധാനമന്ത്രി രാജീവ്
ഗാന്ധി ഒന്നാം നമ്പർ അഴിമതിക്കാരനായാണ് അന്തരിച്ചതെന്നായിരുന്നു മോദി പ്രസംഗിച്ചത്. വിവിധയിടങ്ങളിൽ നിന്നും വിമർശനമുയർന്ന പരാമർശത്തിനെതിരെ രംഗത്ത് വന്ന കോൺഗ്രസ്, മോദിയുടെത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കമ്മീഷനെ സമീപിക്കുകയായിരുന്നു. ഇതാണ് കമ്മീഷന്‍ തള്ളിയത്.

പ്രഥമ ദൃഷ്ടിയിൽ പരാമർശം ചട്ടലംഘനമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞത്. നേരത്തെ, അഹമ്മദാബാദ് റോഡ്ഷോ, ചിത്രദുര്‍ഗയിലെ പരാമര്‍ശം എന്നിവക്കും മോദിക്ക് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

TAGS :

Next Story