Quantcast

ആളും ആരവുമൊഴിഞ്ഞ് മരണവീട് പോലെ ഡല്‍ഹി എ.ഐ.സി.സി ആസ്ഥാനം

എന്‍.ഡി.എ സീറ്റുകള്‍ തൂത്തുവാരാന്‍ ആരംഭിച്ചതോടെ ഓരോരുത്തരായി കളമൊഴിഞ്ഞു. ശേഷിക്കുന്നവര്‍ നിരാശ പങ്കുവച്ചു...

MediaOne Logo

Web Desk

  • Published:

    23 May 2019 2:37 PM GMT

ആളും ആരവുമൊഴിഞ്ഞ് മരണവീട് പോലെ ഡല്‍ഹി എ.ഐ.സി.സി ആസ്ഥാനം
X

തെരഞ്ഞെടുപ്പ് ഫലം വന്നതോടെ മരണവീടിന് സമാനമായിരുന്നു ഡല്‍ഹി എ.ഐ.സി.സി ആസ്ഥാനം. ഇത്രയും ദിവസം പ്രവര്‍ത്തകരാലും നേതാക്കളാലും നിറഞ്ഞ എ.ഐ.സി.സി മുറ്റത്ത് ഉണ്ടായത് മാധ്യമ പ്രവര്‍ത്തകര്‍ മാത്രമാണ്.

എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം എതിരായിരുന്നപ്പോഴും ആത്മവിശ്വാസം കൈവിട്ടിരുന്നില്ല കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും. പ്രാദേശിക നേതാക്കളില്‍ ചിലര്‍ രാവിലെ തന്നെ എ.ഐ.സി.സി ആസ്ഥാനത്തെത്തി. വോട്ടെണ്ണല്‍ ആരംഭിക്കും മുമ്പെ പ്രവര്‍ത്തകരുടെ വക ചെറിയൊരു ആഘോഷം.

ഫലം വന്ന് തുടങ്ങിയതോടെ വിജയത്തിനായുള്ള പൂജ. എന്‍.ഡി.എ സീറ്റുകള്‍ തൂത്തുവാരാന്‍ ആരംഭിച്ചതോടെ ഓരോരുത്തരായി കളമൊഴിഞ്ഞു. ശേഷിക്കുന്നവര്‍ നിരാശ പങ്കുവച്ചു. എന്‍.ഡി.എ കേവല ഭൂരിപക്ഷം ഉറപ്പിച്ചതോടെ എ.ഐ.സി.സി ആസ്ഥാനം വിജനം. ശേഷിച്ചത് മാധ്യമ പ്രവര്‍ത്തകര്‍ മാത്രം.

TAGS :

Next Story