Quantcast

മൗനം വെടിഞ്ഞ് പ്രഗ്യാ സിംഗ് താക്കൂർ; പോള്‍ ട്രൻഡിൽ തികഞ്ഞ ആഹ്ലാദം

മുതിർന്ന കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗിനെതിരെ ഇപ്പോള്‍ ഒരു ലക്ഷത്തിന് മുകളിലാണ് പ്രഗ്യാസിങ് താക്കൂറിന്റെ ഭൂരിപക്ഷം

MediaOne Logo

Web Desk

  • Published:

    23 May 2019 8:48 AM GMT

മൗനം വെടിഞ്ഞ് പ്രഗ്യാ സിംഗ് താക്കൂർ; പോള്‍ ട്രൻഡിൽ തികഞ്ഞ ആഹ്ലാദം
X

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത് വരെ മൗനവ്രതത്തിലെന്ന് പ്രഖ്യാപിച്ചിരുന്ന പ്രഗ്യാസിങ് താക്കൂര്‍ മൌനം വെടിഞ്ഞു. പോള്‍‍ ട്രൻഡിൽ തികഞ്ഞ ആഹ്ളാദം പ്രകടിപ്പിച്ച താക്കൂർ ജനങ്ങളുടെ പ്രതികരണത്തിൽ സന്തോഷമുണ്ടെന്ന് റിപ്പോർട്ടർമാരോട് പ്രതികരിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗിനെതിരെ ഇപ്പോള്‍ ഒരു ലക്ഷത്തിന് മുകളിലാണ് പ്രഗ്യാസിങ് താക്കൂറിന്റെ ഭൂരിപക്ഷം.

ദിവസങ്ങള്‍ക്ക് മുമ്പ് മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സെയെ ദേശസ്‌നേഹിയെന്ന് പ്രഗ്യാസിങ് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. തുടര്‍ന്ന് മാപ്പ് പറഞ്ഞ അവർ ആ സന്ദേശത്തില്‍ തന്നെയാണ് മൗനവ്രതത്തിലാണെന്ന കാര്യം പറഞ്ഞിരുന്നത്.

മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി കൂടിയായ പ്രഗ്യാസിങ് ഗോഡ്‌സെയെക്കുറിച്ചുള്ള തന്റെ പരാമര്‍ശങ്ങളില്‍ പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ആരെയെങ്കിലും തന്റെ വാക്കുകള്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു. ഇനി മൂന്ന് ദിവസം ഞാന്‍ മൗനവ്രതത്തിലായിരിക്കും- എന്നായിരുന്നു പ്രഗ്യാ സിംഗിന്റെ ട്വീറ്റ്.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഗോഡ്‌സെയാണെന്ന കമല്‍ഹാസന്റെ വാക്കുകളാണ് പ്രഗ്യാസിംഗിനെ ചൊടിപ്പിച്ചത്. നാഥുറാം വിനായക് ഗോഡ്‌സെ ദേശഭക്തനായിരുന്നു ആണ് ഇനി ആയിരിക്കുകയും ചെയ്യും. ഗോഡ്‌സെയെ ഭീകരനെന്ന് വിളിക്കുന്നവര്‍ ആത്മപരിശോധന നടത്തുകയാണ് വേണ്ടത്. അത്തരക്കാര്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ മറുപടി ലഭിക്കും. എന്നായിരുന്നു പ്രഗ്യാ സിങ് പറഞ്ഞത്. ഈ വാക്കുകള്‍ വലിയ തോതിൽ വിവാദമാവുകയും ചെയ്തിരുന്നു.മുതിർന്ന കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗിനെതിരെ ഇപ്പോള്‍ ഒരു ലക്ഷത്തിന് മുകളിലാണ് പ്രഗ്യാസിങ് താക്കൂറിന്റെ ഭൂരിപക്ഷം.

TAGS :

Next Story