Quantcast

‘ജനാധിപത്യത്തെ രക്ഷിക്കാന്‍ ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടു വരൂ’; തെരഞ്ഞെടുപ്പ് കമ്മീഷന്റെ പേജില്‍ വ്യാപക ക്യാംമ്പെയിന്‍

MediaOne Logo

Web Desk

  • Published:

    26 May 2019 4:33 PM GMT

‘ജനാധിപത്യത്തെ രക്ഷിക്കാന്‍ ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടു വരൂ’; തെരഞ്ഞെടുപ്പ് കമ്മീഷന്റെ പേജില്‍ വ്യാപക ക്യാംമ്പെയിന്‍
X

‘ജനാധിപത്യത്തെ രക്ഷിക്കൂ, ബാലറ്റ് പേപ്പര്‍ തിരിച്ചുകൊണ്ടുവരിക, തെരഞ്ഞെടുപ്പ് വീണ്ടും നടത്തുക’ എന്നീ ആവശ്യങ്ങളുന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വ്യാപക ക്യാംമ്പെയിന്‍. കമ്മീഷന്‍ ബി.ജെ.പിയുടെ ബി.ടീമായി തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും ജനാധിപത്യത്തെ തകര്‍ക്കുന്ന വോട്ടിങ് മെഷീന്‍ നിര്‍ത്തലാക്കി ബാലറ്റ് പേപ്പറുകള്‍ തിരിച്ചുകൊണ്ടുവരാനാണ് വ്യാപക രീതിയിലുള്ള ക്യാംമ്പെയിന്‍ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് പ്രസിദ്ധീകരിച്ച പോസ്റ്റിന് ഇതിനകം 89000 ലേറെ കമന്റുകളാണ് പൊങ്കാലരൂപത്തിലെത്തിയത്.

തെരഞ്ഞെടുപ്പ് രംഗം വിശ്വാസയോഗ്യമാവും സുതാര്യവുമാകണമെന്നാണ് കമ്മീഷന്റെ പേജില്‍ പ്രതികരിക്കുന്ന ഭൂരിപക്ഷം പേരുടെയും അഭിപ്രായം. കമ്മിഷന്റെ പേജില്‍ നടക്കുന്ന പ്രചാരണത്തിന് മുന്നില്‍ നില്‍ക്കുന്നവരില്‍ ഏറെയും മലയാളികളാണ് എന്നതും ശ്രദ്ധേയമാണ്. #Bring_back_ballot_paper, #WeDontTrustElectionCommissionOfIndia, #WeWantReelection, #Ban_EVM, #save_India, #save_Democracy എന്നീ ഹാഷ് ടാഗുകളാണ് കമന്റുകളില്‍ കൂടുതലും. കമ്മീഷനെ രൂക്ഷമായി വിമര്‍ശിക്കുന്ന കമന്റുകളും പേജില്‍ ദൃശ്യമാണ്.

മുഴുവന്‍ വിവിപാറ്റുകളും എണ്ണണമെന്ന പ്രതിപക്ഷകക്ഷികളുടെ ആവശ്യം നേരത്തെ കമ്മീഷന്‍ നിരസിച്ചിരുന്നു. ഇതുസംബന്ധിച്ച തീരുമാനം അറിയിച്ച് കമ്മീഷന്‍ പോസ്റ്റ്‌ ചെയ്ത കുറിപ്പിനു താഴെ നടന്ന ക്യാംമ്പെയിനെ ഗൌരവമായി കണ്ട കമ്മിഷന്‍ പുതിയ ക്യാംമ്പെയിനെ അവഗണിച്ചിരിക്കുകയാണ്. നേരത്തെ പല കമന്റുകളോടും കമ്മീഷന്‍ പ്രതികരിച്ചിരുന്നു.

TAGS :

Next Story