Quantcast

ഹെെദരാബാദ് പരാമര്‍ശം; സഹമന്ത്രിക്ക് അമിത് ഷായുടെ ശാസന

തെലങ്കാനയോടും ഹൈദരബാദിനോടുമുള്ള ശത്രുതയാണ് കേന്ദ്രസഹമന്ത്രി പ്രകടിപ്പിക്കുന്നതെന്ന് ഉവെെസി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    1 Jun 2019 3:06 PM GMT

ഹെെദരാബാദ് പരാമര്‍ശം; സഹമന്ത്രിക്ക് അമിത് ഷായുടെ ശാസന
X

കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡിക്ക് അമിത് ഷായുടെ ശാസന. ഹൈദരബാദ് ഭീകരരുടെ സുരക്ഷിത താവളമാണെന്ന മന്ത്രിയുടെ പരാമര്‍ശത്തില്‍ അമിത് ഷാ അതൃപ്തി പ്രകടിപ്പിച്ചു. തെലങ്കാനയോടും ഹൈദരബാദിനോടുമുള്ള ശത്രുതയാണ് മന്ത്രി പ്രകടപ്പിക്കുന്നതെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവെെസി പറഞ്ഞു.

ദേശീയ പൗരത്വ രജിസറ്ററുമായി ബന്ധപ്പെട്ട പ്രതികരണത്തിനിടെയായിരുന്നു കേന്ദ്ര ആഭ്യന്ത്രസഹമന്ത്രി കിഷന്‍ റെഡ്ഡിയുടെ വിവാദ പരാമര്‍ശം. ദേശീയ പൗരത്വ രജിസ്റ്റര്‍ കേന്ദ്രം നടപ്പാക്കുമെന്നും ഹൈദരബാദ് നഗരം തീവ്രവാദികളുടെ സുരക്ഷിതതാവളമായി മാറിയെന്നും കിഷന്‍ റെഡ്ഡി പറഞ്ഞു.

വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് അമിത് ഷാ കിഷന്‍ റെഡ്ഡിയെ ശാസിച്ചു. ആഭ്യന്തരമന്ത്രിയായി ചുമതലേയെറ്റെടുക്കുന്ന ദിവസം തന്നെ വിവാദം ചര്‍ച്ചയായതാണ് അമിത്ഷാ അതൃപ്തി പ്രകടിപ്പിക്കാന്‍ കാരണം. കിഷന്‍ റെഡ്ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അസദുദ്ദീന്‍ ഒവൈസിയും രംഗത്തെത്തി. തെലങ്കാനയോടും ഹൈദരബാദിനോടുമുള്ള ശത്രുതയാണ് കേന്ദ്രസഹമന്ത്രി പ്രകടിപ്പിക്കുന്നതെന്ന് പറഞ്ഞ ഉവെെസി മുസ്‍ലിങ്ങളെ കണ്ടാല്‍ അവര്‍ തീവ്രവാദികളായി കാണുകയാണെന്നും കുറ്റപ്പെടുത്തി.

എന്നാല്‍ താന്‍ തെറ്റൊന്നും പറഞ്ഞിട്ടില്ലെന്നും ബംഗ്ലൂരുവിലും ഭോപ്പാലിലും ഭീകരപ്രവര്‍ത്തനം ഉണ്ടായാല്‍ അതിന്‍റെ വേരുകള്‍ അവസാനിക്കുന്നത് ഹൈദരബാദിലാണെന്നും കിഷന്‍ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പി നേതാവും സെക്കന്തരാബാദില്‍ നിന്നുള്ള എം.പിയുമാണ് കിഷന്‍ റെഡ്ഡി.

TAGS :

Next Story