Quantcast

വിവിധ സംസ്ഥാനങ്ങളിലെ തര്‍ക്കങ്ങള്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു

തെലങ്കാനയില്‍ 12 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ടി.ആര്‍.എസിലേക്ക് പോകാന്‍ സന്നദ്ധത അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    6 Jun 2019 12:48 PM GMT

വിവിധ സംസ്ഥാനങ്ങളിലെ തര്‍ക്കങ്ങള്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു
X

കോണ്‍ഗ്രസിന് വിവിധ സംസ്ഥാനങ്ങളിലെ പി.സി.സി തര്‍ക്കം തലവേദനയാകുന്നു. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായുളള തര്‍ക്കത്തെ തുടര്‍ന്ന് മന്ത്രി നവ്‌ജ്യോത് സിങ് സിദ്ദു മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചു.

തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഹരിയാന പി.സി.സി യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ കയ്യേറ്റമുണ്ടായി. ഇതിനിടെ തെലങ്കാനയില്‍ 12 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ടി.ആര്‍.എസിലേക്ക് പോകാന്‍ സന്നദ്ധത അറിയിച്ചു. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പി.സി.സികളിലെ അഭിപ്രായ ഭിന്നത അനുദിനം രൂക്ഷമാവുകയാണ്. പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായുള്ള തര്‍ക്കം മൂലം നവ്‌ജ്യോത് സിങ് സിദ്ദു മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചു.

തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രിയായ സിദ്ദു സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണെന്ന് അമരീന്ദര്‍ ആരോപിച്ചിരുന്നു. സിദ്ദുവിന്റെ വകുപ്പ് മാറ്റുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. തോല്‍വി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഹരിയാന പി.സി.സി യോഗം അസഭ്യ വര്‍ഷത്താലും ഭീഷണികളാലും മുങ്ങി. എന്നെ അവസാനിപ്പിക്കണമെങ്കില്‍ നിറയൊഴിച്ചോളൂവെന്നായിരുന്നു പി.സി.സി അധ്യക്ഷന്‍ അശോക് തന്‍വറിന്റെ പ്രതികരണം. രാജസ്ഥാനില്‍ അശോക് ഗെലോട്ടിനെ മാറ്റി സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. എം.എല്‍.എ പൃഥ്വിരാജ് ആവശ്യം പരസ്യമായി ഉന്നയിച്ചു.

ത്രിദിന സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെത്തിയ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് സംസ്ഥാനത്തെ പ്രശ്‌നങ്ങളും തോല്‍വിയും രാഹുലുമായി ചര്‍ച്ച ചെയ്‌തേക്കും. ഇതിനിടെയാണ് തെലുങ്കാനയില്‍ 12 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ടി.ആര്‍.എസിലേക്ക് പോകാന്‍ അനുമതി തേടി സ്പീക്കറെ സമീപിച്ചത്. പണവും സ്വാധീനവും ഉപയോഗിച്ച് ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്നാണ് കോണ്‍ഗ്രസ് പ്രതികരണം.

TAGS :

Next Story