Quantcast

ബംഗാളിലെ സംഘര്‍ഷം; ഗവര്‍ണര്‍ കേസരി തൃപാതി വിളിച്ച സര്‍വ കക്ഷിയോഗം ഇന്ന്

യോഗത്തിനെത്തുമെന്ന് എല്ലാ പാര്‍ട്ടികളും അറിയിച്ചിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    13 Jun 2019 2:49 AM GMT

ബംഗാളിലെ സംഘര്‍ഷം; ഗവര്‍ണര്‍ കേസരി തൃപാതി വിളിച്ച സര്‍വ കക്ഷിയോഗം ഇന്ന്
X

രാഷ്ട്രീയ സംഘര്‍ഷം തുടരുന്ന പശ്ചിമ ബംഗാളില്‍ ഗവര്‍ണര്‍ കേസരി തൃപാതി വിളിച്ച സര്‍വ കക്ഷിയോഗം ഇന്ന് ചേരും. വൈകീട്ട് രാജ്ഭവനില്‍ വച്ചാണ് യോഗം. യോഗത്തിനെത്തുമെന്ന് എല്ലാ പാര്‍ട്ടികളും അറിയിച്ചിട്ടുണ്ട്.

ലോക്സഭ തെരഞ്ഞെടുപ്പോടെ ആരംഭിച്ച രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അനുദിനം ശക്തമാവുകയാണ് പശ്ചിമബംഗാളില്‍. തൃണമൂല്‍ കോണ്‍ഗ്രസ്-ബിജെപി സംഘര്‍ഷത്തില്‍ ദിനം പ്രതി ജീവനുകള്‍ നഷ്ടപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ കേസരി തൃപാതി സര്‍വ കക്ഷിയോഗം വിളിച്ചത്. യോഗത്തിനെത്തുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ഗവര്‍ണറുടെ നടപടി സ്വാഗതാര്‍ഹമെന്ന് ബി.ജെ.പിയും അറിയിച്ചു. സി.പി.എം, കോണ്‍ഗ്രസ് പ്രതിനിധികളും യോഗത്തിനെത്തും.

നോര്‍ത്ത് 24 പര്‍ഗാനയിലുണ്ടായ കൊലപാതകങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച നടന്ന ബന്ദിനിടെ കാണാതായ പ്രവര്‍ത്തകന്റെ മൃതദേഹം വികൃതമാക്കി എന്ന ബി.ജെ.പി ആരോപണമാണ് നിലവില്‍ സംഘര്‍ഷം രൂക്ഷമാക്കിയിരിക്കുന്നത്.

ഇതിനിടെ ഇന്നലെ ടിഎംസി അക്രമങ്ങളില്‍ പ്രതിഷേധിച്ച് എംപി അര്‍ജ്ജുൻ സിങ്ങിന്‍റെ നേതൃത്വത്തില്‍ ബിജെപി പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. ലാല്‍ ബസാറിലേക്ക് മാര്‍ച്ച് എത്തും മുന്പെ പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. പൊലീസ് ലാത്തി ചാര്‍ജും ജല പീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.

TAGS :

Next Story