Quantcast

തിരുനല്‍വേലി ഡി.വെെ.എഫ്.ഐ നേതാവിന്റെ കൊലപാതകത്തിന് പിന്നില്‍ ജാതിവിദ്വേഷം 

പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് അശോകിന്റെ ബന്ധുക്കളും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ദേശീയപാത ഉപരോധിച്ചു.

MediaOne Logo

Web Desk

  • Published:

    14 Jun 2019 4:52 PM GMT

തിരുനല്‍വേലി ഡി.വെെ.എഫ്.ഐ നേതാവിന്റെ കൊലപാതകത്തിന് പിന്നില്‍ ജാതിവിദ്വേഷം 
X

തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ ഡി.വൈ.എഫ്.ഐ നേതാവിനെ കൊലപ്പെടുത്തിയത് ജാതിവിദ്വേഷത്തിന്റെ പേരിലെന്ന് ആരോപണം. ജില്ലാ ട്രഷറര്‍ അശോകിനെയാണ് ഒരു സംഘം വെട്ടികൊലപ്പെടുത്തിയത്. പ്രതികള്‍ക്ക് എതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് അശോകിന്റെ ബന്ധുക്കള്‍ മധുര ദേശീയപാത ഉപരോധിച്ചു.

കഴിഞ്ഞ ദിവസമാണ് അശോകിനെ ഒരു കൊലപ്പെടുത്തിയത്. കൃത്യമായ വിവരങ്ങള്‍ നല്‍കിയിട്ടും പ്രതികളെ അറസ്റ്റു ചെയ്യാന്‍ പൊലിസ് തയ്യാറാവുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

പ്രദേശത്ത് പിന്നാക്കവിഭാഗകാര്‍ക്ക് എതിരെ ആക്രമണം പതിവായിരുന്നെന്നും ജാതി വിദ്വേഷമാണ് കൊലയ്ക്ക് കാരണമെന്നും അശോകിന്‍റെ കുടുംബം പറയുന്നു.

പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് അശോകിന്റെ ബന്ധുക്കളും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ദേശീയപാത ഉപരോധിച്ചു. തിരുനെല്‍വേലി പൊലീസ് കമ്മീഷണര്‍ എന്‍.ഭാസ്കരന്‍ സ്ഥലത്തെത്തി പ്രതികളെ ഉടന്‍ പിടികൂടുമെന്ന ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

രണ്ടാഴ്ച്ച മുന്‍പ് അശോകും തിരുനെല്‍വേലിയിലെ ഒരു സംഘം യുവാക്കളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ക്ഷീരകര്‍ഷകയായ അശോകിന്‍റെ മാതാവ്, പുല്ലു ചെത്തി അശോകിനൊപ്പം ബൈക്കില്‍ കൊണ്ടുവരുന്നതിനിടയില്‍, പുല്ലുക്കെട്ട് യുവാക്കളുടെ ദേഹത്ത് തട്ടി. ക്ഷുഭിതരായ യുവാക്കള്‍ അശോകിനെയും മാതാവിനെയും വഴിയില്‍ തടഞ്ഞുവച്ച് കയര്‍ത്തു.

പട്ടികജാതി പട്ടികവര്‍ഗ ആക്ട് അനുസരിച്ച് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുനെല്‍വേലി പൊലീസില്‍ അശോക് പരാതി നല്‍കിയിലെങ്കിലും നിസാരവകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തത്. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുന്നതിന് ഇടയിലാണ് അശോകിനെ റെയില്‍വേട്രാക്കില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

TAGS :

Next Story