Quantcast

കോണ്‍ഗ്രസ് അധ്യക്ഷ പദവിയിൽ നിന്നുള്ള രാജി; പിൻവലിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി നേതാക്കള്‍

എ.ഐ.സി.സി സെക്രട്ടറിമാര്‍, ഡല്‍ഹി, തെലങ്കാന വര്‍ക്കിങ് പ്രസിഡണ്ടുമാര്‍ അടക്കമുള്ള നേതാക്കള്‍ രാജിക്കത്ത് നല്‍കി

MediaOne Logo

Web Desk

  • Published:

    28 Jun 2019 3:40 PM GMT

കോണ്‍ഗ്രസ് അധ്യക്ഷ പദവിയിൽ നിന്നുള്ള രാജി; പിൻവലിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി നേതാക്കള്‍
X

കോണ്‍ഗ്രസ് അധ്യക്ഷ പദവിയിൽ നിന്നുള്ള രാജി പിൻവലിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി നേതാക്കള്‍. എ.ഐ.സി.സി സെക്രട്ടറിമാര്‍, ഡല്‍ഹി, തെലങ്കാന വര്‍ക്കിങ് പ്രസിഡണ്ടുമാര്‍ അടക്കമുള്ള നേതാക്കള്‍ രാജിക്കത്ത് നല്‍കി.

എ.ഐ.സി.സി സെക്രട്ടറിമാരായ വീരേന്ദര്‍ റത്തോഡ്, അനില്‍ ചൗധരി, രാജേഷ് ധര്‍മാനി, വിദേശകാര്യ സെല്‍ സെക്രട്ടറി വീരേന്ദര്‍ വസിഷ്ക്, ദീപക് ബാബറിയ ഹരിയാന മഹിള കോണ്‍ഗ്രസ് അധ്യക്ഷ സുമിത്ര ചൌഹാന്‍ എന്നിവരാണ് രാജി വെച്ചവരില്‍ പ്രധാനികള്‍. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിയാനുറച്ച സാഹചര്യത്തിലാണ് നേതാക്കളുടെ നീക്കം.120തോളം നേതാക്കള്‍ രാജിവച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയില്‍ സമ്പൂര്‍ണ അഴിച്ചുപണി വേണമെന്നും നേതാക്കള്‍ പറയുന്നു.

ഇന്ന് കൂടിക്കാഴ്ചക്കെത്തിയ വയനാട് നേതാക്കളും നിയമസഭ തെരഞ്ഞെടുപ്പ് ചര്‍ച്ചക്കെത്തിയ ഡല്‍ഹി പി.സി.സി നേതാക്കളും രാഹുല്‍ അധ്യക്ഷപദവിയില്‍ തുടരണമെന്ന് ആവശ്യപ്പെട്ടു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചക്ക് തൊട്ട് പിന്നാലെ ഡല്‍ഹിയിലെ 280 ബ്ലോക്ക് കമ്മിറ്റികള്‍ അധ്യക്ഷ ഷീല ദീക്ഷിത് പിരിച്ചുവിട്ടു.

TAGS :

Next Story