Quantcast

ഗോവയില്‍ കോണ്‍ഗ്രസ് വിട്ട് വന്ന മൂന്ന് എം.എല്‍.എമാര്‍ ബി.ജെ.പി മന്ത്രിസഭയില്‍

ചന്ദ്രകാന്ത് കാവ്‌ലേക്കര്‍ ഉപമുഖ്യന്ത്രിയായും ജെന്നിഫര്‍ മോണ്‍സെറാട്ടെ, ഫിലിപ്പ് നെരി റോഡ്രിഗ്രസ്, മൈക്കിള്‍ ലോബോ എന്നിവര്‍ മന്ത്രിമാരുമായാണ് അധികാരമേറ്റിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    13 July 2019 1:45 PM GMT

ഗോവയില്‍ കോണ്‍ഗ്രസ് വിട്ട് വന്ന മൂന്ന് എം.എല്‍.എമാര്‍ ബി.ജെ.പി മന്ത്രിസഭയില്‍
X

ഗോവയില്‍ കോണ്‍ഗ്രസ് വിട്ടുവന്ന മൂന്ന് എം.എല്‍.എമാരെ ഉള്‍പ്പെടുത്തി ബി.ജെ.പി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. മൂന്ന് വിമത കോണ്‍ഗ്രസ് എം.എല്‍.എമാരേയും ഒരു ബി.ജെ.പി എം.എല്‍.എയേയുമാണ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാമന്ത് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മുന്‍പ്രതിപക്ഷനേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കര്‍ ഉപമുഖ്യന്ത്രിയായും ജെന്നിഫര്‍ മോണ്‍സെറാട്ടെ, ഫിലിപ്പ് നെരി റോഡ്രിഗ്രസ്, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം രാജിവച്ച മൈക്കിള്‍ ലോബോ എന്നിവര്‍ മന്ത്രിമാരുമായാണ് അധികാരമേറ്റിരിക്കുന്നത്. കാവ്‌ലേക്കറുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ച് ബി.ജെ.പിയിലെത്തിയത്. കാവ് ലേക്കര്‍ നാല്തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് എം.എല്‍.എയായിരുന്നു.

ये भी पà¥�ें- എം.എല്‍.എമാരെ ബി.ജെ.പി ചാക്കിട്ടുപിടിക്കുന്നുവെന്ന് കോണ്‍ഗ്രസ്; പാര്‍ലമെന്‍റില്‍ പ്രതിഷേധം

കോണ്‍ഗ്രസ് എം.എല്‍.എമാരുടെ കൂറുമാറ്റത്തോടെ ഒറ്റയ്ക്ക് കേവലഭൂരിക്ഷം ലഭിച്ച ബി.ജെ.പി ഗോവ ഫോര്‍വേഡ് പാര്‍ട്ടി ഉള്‍പ്പടെയുള്ള സഖ്യകക്ഷികളെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഗോവ ഫോര്‍വേഡ് പാര്‍ട്ടി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്നാണ് റിപ്പോര്‍ട്ട്.

40 അംഗ ഗോവ നിയമസഭയില്‍ 27 എം.എല്‍.എമാരാണ് ബി.ജെ.പിക്കുള്ളത്. കോണ്‍ഗ്രസ് 5, ജി.എഫ്.പി 3, സ്വതന്ത്രര്‍ 3, എന്‍.സി.പി. 1, എം.ജി.പി 1 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കക്ഷി നില.

TAGS :

Next Story